ആരോഗ്യത്തിന്റെ ആയുര്‍വേദവഴികള്‍
ഡോ. എം.എന്‍. ശശിധരന്‍
ആര്‍ഷഭാരതത്തിന്റെ ഈടുറ്റഖനിയാണ് ആയുര്‍വേദമെന്നത് ഒരു പരമസത്യമാണ്. അതുകൊണ്ട് മറ്റ് ചികിത്സാസമ്പ്രദായങ്ങളെ ഇകഴ്ത്തിക്കാട്ടാനോ ആയുര്‍വേദ മാഹാ ത്മ്യം വാഴ്ത്തിപ്പാടാനോ ഉള്ള ഒരു ശ്രമമല്ല ഈ ലേഖനപരമ്പര. എല്ലാ ചി കിത്സാ പദ്ധതികള്‍ക്കും ത നതായ ഗുണങ്ങളും സൗകര്യങ്ങളും ഉണ്ട്. ഇടയ്‌ക്കെപ്പോഴോ നാം മലയാളികള്‍ മോഡേണ്‍ മെഡിസിന്റെ അഭൂതപൂ ര്‍വ്വമായ മായികവലയത്തിലേക്ക് കു റച്ചധികം ആകര്‍ ഷിക്കപ്പെട്ടു. അ തോടെ ആയൂര്‍ വേദവും,പാരമ്പര്യ വൈദ്യവും, ഹോമിയോപ്പതിയുമെല്ലാം ശുദ്ധഅബദ്ധങ്ങളാണെന്ന ഒരു ധാര ണ പടരുകയും ചെയ്തു.
എന്നാലിന്ന് ആ യുര്‍വേദത്തിന്റെ പ്രസക്തിയും മേന്മയും വീണ്ടും തിരിച്ചറിയപ്പെട്ടുതുടങ്ങിയിരിക്കുന്നു. അലോപപ്പതി മരുന്നുകളുടെ പ്രതികൂല പാര്‍ശ്വഫലങ്ങളും മറ്റും ഇന്ന് ഏവര്‍ക്കും അറിയാം. വര്‍ദ്ധിച്ച ചികിത്സാ ചെലവുകളും അലോപ്പതിയില്‍ നിന്ന് സാധാരണക്കാരനെ കുറച്ചൊക്കെ അകറ്റാന്‍ കാരണമായിട്ടുണ്ട്. അതുകൊണ്ടുകൂടിയാവാം പലരും ആയൂര്‍വേദത്തിന്റെ കയ്പ്പ് കുറച്ചൊക്കെ സഹിക്കാമെന്ന് കരുതുന്നത്. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇന്നും നാം തി കഞ്ഞ അജ്ഞതയിലാണ് കഴിയുന്നത് എന്നുള്ളതിന് ഉദാഹരണമായി അനേകം ചികിത്സാനുഭവങ്ങള്‍ തന്നെ എടുത്തുകാട്ടാനുണ്ട് എനിക്ക്.
1982 ലാണെന്ന് തോന്നു ന്നു എന്റെ മുന്നില്‍ എല്ലാം തകര്‍ന്നു, ജീവിതം തന്നെ മതിയായി എന്നമുഖഭാവത്തോടെ ഒരു മധ്യവയസ്‌ക എത്തിയത്. നമുക്കവരെ ന ളിനി എന്നുവിളിക്കാം. നളിനി വിവാഹിതയായി. യഥാകാലം അവര്‍ക്കൊ രു കുട്ടി ജനിച്ചു. ദൗര്‍ഭാഗ്യവശാല്‍ ആ കുട്ടി മൂന്നുവയസ്സെത്തുംമുമ്പ് മരിച്ചുപോയി. നളിനി വീണ്ടും ഗര്‍ഭിണിയായി. പക്ഷേ അ ത് ഗര്‍ഭപാത്രത്തി ന് പുറത്ത് അപൂര്‍ വ്വമായി സംഭവിക്കാറുള്ള ട്യൂബുലര്‍ പ്രഗ്നന്‍സയായിരുന്നു. അപകടകരമാ യ ആ ഗര്‍ഭം ശസ്ത്രക്രിയയിലൂടെ ഇല്ലായ്മ ചെയ്ത കൂട്ടത്തില്‍ നളിനിയുടെ ഒരു ഫാലോപ്യന്‍ ട്യൂബും പ്രവര്‍ത്തനരഹിതമായി. കുറെക്കാലത്തിനുശേഷം, ഒരു കുഞ്ഞിക്കാലു കാ ണാനുള്ള നളിനി ദമ്പതിമാരുടെ അദമ്യമായ ആഗ്രഹത്തിന് തടസ്സമെന്നോണം അവരുടെ അവശേഷിച്ച ഫാലോപ്യന്‍ ട്യൂബില്‍ ഒരു സിസ്റ്റ് (മാംസവളര്‍ച്ച) വളരുന്നതായി ഗൈനക്കോളജിസ്റ്റ് സ്‌കാനിങ്ങിലൂടെ കണ്ടെത്തി.
ആ സിസ്റ്റ് ഇല്ലായ്മ ചെയ്യുമ്പോള്‍ ഫാലോപ്യന്‍ ട്യൂബിനും ക്ഷതം സംഭവിക്കാനിടയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ ഒരമ്മയാവാനുള്ള അവരുടെ ആഗ്രഹം ഒരിക്കലും സാധ്യമാവില്ലെന്നും ഗൈനക്കോളജിസ്റ്റ് അവരോട് പറഞ്ഞു. നളിനി ഓപ്പറേഷന് തയ്യാറായില്ല. അതുവരെയുള്ള പരിശോധനാറിപ്പോ ര്‍ട്ടുകളുമായിട്ടാണ് അവര്‍ എന്റെ അടുത്തുവന്നത്.
”ഡോക്ടര്‍ ഇതിനെന്തെങ്കിലും പ്രതിവിധിയുണ്ടോ? മാരകമായ ഈ അവസ്ഥയില്‍ നിന്ന് എനിക്ക് രക്ഷ കിട്ടുമോ? ഒരു കുഞ്ഞി നെ പ്രസവിക്കാന്‍ എനിക്ക് കഴിയുമോ?” ഹൃദയം നുറുങ്ങുന്ന വേദനയോടെ നളിനി എന്നോട് ചോദിച്ചപ്പോള്‍ ഞാനവരെ ആശ്വസിപ്പിച്ചു.
”തീര്‍ച്ചയായും നിങ്ങളുടെ അസുഖം മാറും. നിങ്ങള്‍ ആരോഗ്യവാനായ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്യും. ആയൂര്‍വേദത്തി ല്‍ ഫലവത്തായ ചികിത്സയുണ്ട് ഈ രോഗത്തിന്. നിങ്ങള്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുകയും ഈശ്വരാര്‍പ്പിതമായ മനസ്സോടെ ജീവിക്കുകയും മാത്രമേ വേണ്ടൂ. ”തുടര്‍ന്നു ഞാന്‍ ചികിത്സ നിശ്ചയിച്ചു.
അമിതമായി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെങ്കില്‍പ്പോലും നളിനി ഒരല്പം തടിച്ച ശരീ രപ്രകൃതിയായിരുന്നു. അതവരുടെ പാരമ്പര്യത്തിന്റെ പ്രത്യേകതയായിരുന്നു എന്ന് സം സാരത്തില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.
ചികിത്സ തുടങ്ങുവാന്‍ അവര്‍ താല്പര്യം കാണിക്കുകയും ചികിത്സിക്കാന്‍ ഞാന്‍ ത യ്യാറാവുകയും ചെയ്ത സാഹചര്യത്തില്‍ ചി കിത്സ ശോധനകര്‍മ്മത്തില്‍ തന്നെ ആരംഭിച്ചു. അതിനായി ആറുദിവസം തുടര്‍ച്ചയായി കടുക്കാ കറിവേപ്പില കഷായം കഴിക്കാന്‍ നി ര്‍ദ്ദേശിച്ചു. കടുക്കാകറിവേപ്പില കഷായം ഉപയോഗിച്ചുള്ള ശോധനക്രിയകൊണ്ട് കഫം, പഴകിയ പിത്തവെള്ളം, ചളി തുടങ്ങിയവ യെല്ലാം ശരീരത്തില്‍നിന്നും പുറംതള്ളപ്പെട്ടു. സാധാരണഗതിയില്‍ ശോധനാകര്‍മ്മങ്ങ ള്‍ കഴിയുമ്പോള്‍ രോഗിക്ക് വളരെയേറെ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ വിരേചനം കഴിഞ്ഞിട്ടും നളിനിക്ക് യാതൊരു ശാരീരികക്ഷീണവും ഉ ണ്ടായില്ലെന്ന് മാത്രമല്ല അവര്‍ക്ക് കൂടുതല്‍ ഉന്മേഷം തോന്നുകയും ചെയ്തതായിട്ടാണ് അവര്‍ പറഞ്ഞത്.
6 ദിവസത്തെ വിരേചനകര്‍മ്മത്തിന് ശേഷം കര്‍പ്പൂരകാരസ്‌ക്കര ധന്വന്തരതൈലം ചെറുചൂടാക്കി ദേഹത്ത് പുരട്ടി 30 മിനിറ്റുനേരം തിരുമ്മിപിടിച്ചശേഷം പ്രത്യേക മരുന്നുകള്‍ കുടത്തിലാക്കി മൂടിക്കെട്ടി നന്നായി തിളപ്പിച്ച് അതില്‍നിന്നും വരുന്ന ആവി സര്‍വ്വാംഗം കൊള്ളിച്ച് 6 ദിവസം വിയര്‍പ്പിച്ചു. ആറുദിവസത്തെ സ്വേദനകര്‍മ്മത്തിന് ശേഷം അവരുടെ ശരീരഭാരം വളരെ കുറഞ്ഞിരുന്നു. ചികിത്സയുടെ പ്രാരംഭമായി ഇത്രയും കര്‍മ്മങ്ങള്‍ ചെയ്തശേഷം അവരുടെ രോഗാവസ്ഥകള്‍ മാറ്റിയെടുക്കുവാനുള്ള ചികിത്സകള്‍ ആരംഭിച്ചു.
ആര്‍ത്തവക്രമക്കേടുകള്‍ അവരുടെ ഒരു സുപ്രധാന ശാരീരിക വൈഷമ്യമായിരുന്നു. അത് തുടങ്ങിയിട്ട് കാലമേറെയായിരുന്നു. വേദനയുടെ അകമ്പടിയോടെയും അല്ലാതെയും ഒക്കെ അനിശ്ചിതമായി എല്ലാ മാസവും എത്തിക്കൊണ്ടിരുന്ന ആര്‍ ത്തവചക്രം അവരെ സംബന്ധിച്ചിടത്തോളം പേടിസ്വപ്നം പോലെയായിരുന്നു. ആര്‍ത്തവചക്രം ക്രമപ്പെടുത്തുക എന്നത് ചികിത്സാലക്ഷ്യത്തിനെത്തിച്ചേരുവാന്‍ അത്യന്താപേക്ഷിതമായിരുന്നു. അതിനായി അന്ന് ഞാന്‍ അവര്‍ക്ക് കൊടുത്ത ഔഷധങ്ങള്‍ കണാശതാഹ്വാദികഷായം, സപ്തധാരം കഷായം, ഗന്ധര്‍വ്വഹസ്താദികഷായം, രജപ്രവര്‍ത്തനിപടി, സുകുമാരരസായനം കല്യാണകക്ഷായം തുടങ്ങിയവയായിരുന്നു. ഏതാണ്ട് 120 ദിവസത്തെ ഔഷധസേവകൊണ്ട് ആര്‍ത്തവചക്രവുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരുന്ന വേദനകളും പ്രയാസങ്ങളുമെല്ലാം ശാന്തമാകുകയും ആര്‍ ത്തവം എല്ലാ മാസവും ക്രമമായി ഉണ്ടാകുവാനും ആരംഭിച്ചു. അതിനുശേഷമാണ് അണ്ഡവാഹിനിക്കുഴലിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് വളരുന്ന ഗ്രന്ഥിക്ക് (സിസ്റ്റിന്) എന്തുചികിത്സയാണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്.
ആയൂര്‍വേദ ദൃഷ്ട്യാ ഗ്രന്ഥികള്‍ പ്രധാനങ്ങളാണ്. രക്തം, മാംസം, മേദസ്സ് എന്നീ ധാതുക്കളെ ആശ്രയമാക്കിയാണ് ഗ്രന്ഥികള്‍ ഉണ്ടാകുന്നതെങ്കിലും ത്രിദോഷങ്ങളിലോരോന്നിന്റെയും പ്രാധാന്യത്തോടുകൂടിയും അസ്ഥി സ്രവ്രണം എന്നിവയെ ആശ്രയിച്ചും ബാഹ്യാഭ്യന്തരങ്ങളായി ഗ്രന്ഥികള്‍ ഉണ്ടാകാമെന്നു ശാസ്ത്രം പറയുന്നു. ഗര്‍ഭാശയത്തേയും അണ്ഡാശയത്തേയും തമ്മില്‍ ബന്ധിപ്പിക്കു ന്ന രണ്ട് കുഴലുകളാണ് അണ്ഡവാഹിനികള്‍ (എമഹഹമുശീിൗേയല)െ ഇവ ഗര്‍ഭാശയത്തിന് ഇരുവശങ്ങളിലുമായാണ് സ്ഥിതിചെയ്യുന്നത്. അണ്ഡം ഈ കുഴലില്‍വച്ചാണ് പുരുഷബീജവുമായി സംയോജിച്ച് ഭ്രൂണമായിത്തീരുന്നത്. ഗര്‍ഭാശയത്തോട് ചേര്‍ന്ന കലശിക (അാുൗഹഹമ) ഭാഗത്ത് ഈ കുഴലിന് വീതികുറവും അണ്ഡാശയത്തോടടുത്ത ഝല്ലരി (എശായൃശമല) ഭാഗത്ത് വീതി കൂടിയുമിരിക്കും. ഈ അണ്ഡവാഹിനി കുഴലിലാണ് പുരുഷബീജവും അണ്ഡവും തമ്മില്‍ കണ്ടുമുട്ടേണ്ട തും സംയോജനം നടക്കേണ്ടതും. ഈ മാര്‍ ഗ്ഗത്തില്‍ (കുഴല്‍) ഒരു തടസ്സം ഉണ്ടായാല്‍ ഈ കൂടിക്കാഴ്ചയും സമ്മേളനവും അസാദ്ധ്യമായിത്തീരും. അതാണ് നമ്മുടെ രോഗിയുടെയും പ്രശ്‌നം. അണ്ഡവാഹിനിക്കുഴലി ല്‍ ഒരു ഗ്രന്ഥിരൂപപ്പെട്ട് മാര്‍ഗ്ഗതടസ്സം സൃഷ് ടിച്ചിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ~ഒരുവശ ത്തെ അണ്ഡവാഹിനിക്കുഴല്‍ മുമ്പ് ട്യൂബുലാര്‍ പ്രഗ്നന്‍സി ഉണ്ടായപ്പോള്‍ നടന്ന സര്‍ജറിയില്‍ പൂര്‍ണ്ണമായും നശിച്ചുകഴിഞ്ഞിരിക്കുന്നു. ബാക്കിയുള്ള ഒരു ട്യൂബിലെ ഗ്രന്ഥി നീക്കം ചെയ്യുകയോ ഔഷധങ്ങള്‍കൊണ്ട് ഇല്ലാതാക്കുകയോ ചെയ്താല്‍ മാത്രമേ ഇനിയും ഒരു ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യത ഉണ്ടാവുകയുള്ളു. ഒരു ശസ്ത്രക്രിയയിലൂടെ അണ്ഡവാഹിനിക്കുഴലിലെ ഗ്രന്ഥിയുടെ സാന്നിദ്ധ്യം ഇല്ലാതാകുമ്പോള്‍ കുഴലിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ പിന്നെ ഒരിക്കലും അവരുടെ ആഗ്രഹം സാധിക്കാതെ വരും. ഇക്കാര്യത്തില്‍ ഉ റപ്പ് കൊടുക്കുവാന്‍ സര്‍ജന്‍ തയ്യാറല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റേതെങ്കിലും തരത്തില്‍ ഔഷധംകൊണ്ട് ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുമോ എന്ന കാര്യം അവര്‍ ചിന്തിച്ചുതുടങ്ങിയത്. അങ്ങനെയാണ് ഈ കേസ് എന്റെ മുന്നിലെത്തുന്നതും.
ഗ്രന്ഥിയ്ക്ക് സാധാരണ ഗതിയില്‍ ആമശോഫ ചികിത്സകള്‍ പ്രാരംഭാവസ്ഥയില്‍ ചെയ്യുകയാണ്. പതിവ്. വിരേചന സ്വേദന അഭ്യംഗാദി ചികിത്സാക്രിയകള്‍ ആദ്യംതന്നെ കഴിഞ്ഞിരുന്നതിനാല്‍ നേരിട്ട് ചികിത്സയിലേക്ക് തന്നെ കടക്കുവാനായിരുന്ന എന്റെ തീരുമാനം. രോഗിയുടെ ശരീരപ്രകൃതിയും മറ്റും പരിഗണിച്ച് മോദോരോഗങ്ങള്‍ക്കും അന്തര്‍വിദ്രധിയ്ക്കും വളരെയേറെ ഫലപ്രദമായി പ്രയോഗിച്ച് ഫലം കണ്ടെത്തിയിട്ടുള്ള ‘വരണാദിഗണം കഷായം’ സേവിപ്പിക്കുവാന്‍ നിശ്ചയിച്ചു. കഷായത്തോടൊപ്പ ത്രിഫലാഗുല്‍ഗുലു ഗുളിക ഒ ന്നുവീതവും കാലത്തും വൈകിട്ടും ഭക്ഷണത്തിനുമുമ്പ് സേവിപ്പിച്ചു. ആദ്യത്തെ 30 ദിവസത്തെ കഷായസേവകൊണ്ട് രോഗിയുടെ ശരീരത്തിന്റെ വണ്ണം പിന്നെയും കുറഞ്ഞു. അവര്‍ക്ക് കലശലായ ക്ഷീണം ഉണ്ടാകുന്നുണ്ടെന്നും വിശപ്പ് കുറഞ്ഞുവരുന്നതായും പറഞ്ഞു.
പതിവായി ധാന്വന്തരംകുഴമ്പ് ദേഹത്ത് തേച്ച് തിരുമ്മി കുളിയ്ക്കുവാനും വിശപ്പിനനുസരിച്ച് ഭക്ഷണം കഴിയ്ക്കുവാനും നിര്‍ദ്ദേശിച്ചു. കഷായസേവയോടൊപ്പം തുടങ്ങിയ അഭ്യംഗാദികള്‍ 30 ദിവസംകൂടി തുടര്‍ച്ചയായി നടത്തി. അങ്ങനെ അറുപത് ദിവസത്തെ ചികിത്സകള്‍ക്കുശേഷം രോഗിയുമായി സംസാരിച്ചപ്പോള്‍ അവരുടെ ശരീരത്തിന് ഉഷ്ണം കൂടുതലായി തോന്നുന്നുണ്ടെ ന്നും ദാഹം വര്‍ദ്ധിക്കുന്നുവെന്നും പറഞ്ഞു. മലബന്ധം അനുഭവപ്പെടുന്നതായും സൂചിപ്പിച്ചു. പൈത്തികമായ ലക്ഷണങ്ങള്‍ ആണ് ആ അവസരത്തില്‍ അവര്‍ക്ക് ഉണ്ടായിരുന്നത്. ഔഷധങ്ങളില്‍ മാറ്റം വരുത്തേണ്ട അവസ്ഥയാണ് അതെന്ന് എനിക്ക് തോന്നി. അതനുസരിച്ച് വീണ്ടും ശോധനക്രിയ ചെയ്താല്‍ മാത്രമേ പിത്തവികാരങ്ങളെ ശമിപ്പിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. കരിമ്പി ന്‍നീരില്‍ അവിപത്തി പൊടിചേര്‍ത്ത് പതിവായി 6 ദിവസം കാലത്ത് കൊടുത്ത് ശോധനവരുത്തി. അതോടെ ശരീരത്തിന്റെ ഉഷ്ണം ശമിക്കുകയും മലബന്ധം മാറുകയും ചെയ്തു.
‘കാകോള്യാദി കഷായം’ പതിവായി കാലത്തും വൈകിട്ടും കാഞ്ചനാരഗുല്‍ഗുലു ഗുളിക ചേര്‍ത്ത് സേവിക്കുവാന്‍ നിര്‍ദ്ദേശിച്ചു. അതോടുകൂടി പൈത്തികമായ വികാരങ്ങള്‍ എല്ലാം തന്നെ ശാന്തമാകുകയും ചെയ്തു. ഇതിനിടയില്‍ രോഗിയുടെ ആരോഗ്യസ്ഥിതി പൂര്‍വ്വാധികം തൃപ്തികരമായി മാറിയിരുന്നു. അവര്‍ വളരെയേറെ സന്തോഷവതിയും അവരുടെ ദൈനംദിന ജോലികളില്‍ എല്ലാം കൂടുതല്‍ ഉത്സാഹവതിയായും കാണപ്പെട്ടു.
ഈ സമയത്ത് ചികിത്സ ഏതാണ്ട് 127 ദിവസം പിന്നിട്ടിരുന്നു. പഥ്യാഹാരങ്ങള്‍ തന്നെ തുടരുകയും ശരീരപഥ്യം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. മുമ്പ് ആര്‍ത്തവസമയത്തും മാറ്റം ഉണ്ടായിക്കൊണ്ടിരുന്ന ശാരീരിക വിഷമതകളും മറ്റും ഒട്ടുംതന്നെ അനുഭവപ്പെടാറില്ല എന്നതും കൊണ്ട് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതായി സംസാരത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.
ചികിത്സ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിക്കേണ്ട സമയമായി. അവസാനമായി അവര്‍ക്ക് കൊടുക്കുവാന്‍ ഞാന്‍ നിശ്ചയിച്ച ഔഷധത്തിന്റെ നിര്‍മ്മാണം ഏതാണ്ട് മുന്‍കൂട്ടിത്തന്നെ ആരംഭിച്ചിരുന്നു. ‘രസഗന്ധിമെഴുക്’ എന്ന ഔഷധത്തിന്റെ നിര്‍മ്മാണമായിരുന്നു അത്. നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും അതീവശ്രദ്ധയും സൂക്ഷ്മതയും ആവശ്യമുള്ള ഔഷധമായിരുന്നു അത്. കല്ലുരലില്‍ പൂണിയില്ലാത്ത ഉലക്കകൊണ്ടിടിച്ചുകൂട്ടി മെഴുകുപാകത്തിലാക്കിയെടുക്കുന്നതാണ് ഈ ഔഷധം. വളരെ പഥ്യത്തോടുകൂടി സേവിക്കേണ്ടതുമാണ്. രസഗന്ധിമെഴുകി ചുണ്ടയ്ക്കാ പ്രമാണം കാലത്തും വൈകിട്ടും മോരുചേര്‍ത്ത് ഭക്ഷണം കഴിച്ചശേഷം പുറമേ സേവിക്കുവാന്‍ നിര്‍ദ്ദേശിച്ചു. പത്തുദിവസം കൂടുമ്പോള്‍ ഒന്നു കുളിക്കാം. കുളിക്കുന്ന ദിവസം ഔഷധം കഴിക്കരുത്. അടുത്തദിവസം മുതല്‍ വീണ്ടും മരുന്ന് തുടരാം. ഇങ്ങനെ 41 ദിവസം തുടര്‍ച്ചയായി മരുന്നുസേവിക്കുവാന്‍ നിര്‍ദ്ദേശിച്ചു. ആര്‍ത്തവകാലത്തുമാത്രം ഔഷധം ഒഴിവാക്കിയിരുന്നു.
ചികിത്സ അവസാനിച്ചു. ഇനി ചെയ്യേണ്ടത് രോഗാവസ്ഥ നിലവില്‍ ഉണ്ടോ എന്നറിയുകയാണ്. പഴയ ഡോക്ടറെ കണ്ട് വീണ്ടും പരിശോധിക്കുവാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. വളരെ അനുകൂലമായിരിക്കും പരിശോധനാഫലം എന്ന് എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ആശുപത്രിയിലെ വിദഗ്ദ്ധ പരിശോധനകള്‍ക്ക് ശേഷം അവര്‍ വളരെ ആഹ്ലാദത്തോടെയാണ് വീണ്ടും എന്റെ അടുക്കല്‍ എത്തിയത്. ഫലോപ്പിയന്‍ ട്യൂബില്‍ മുമ്പ് ഉണ്ടായിരുന്ന വളര്‍ച്ച ഒട്ടുംതന്നെ ഇല്ലെന്നും ആ ട്യൂബ് പൂര്‍വ്വാധികം പ്രവര്‍ത്തനസജ്ജമാണെന്നുമായിരുന്നു ഡോക്ടറുടെ റിപ്പോര്‍ട്ട്. സര്‍ജറി കൂടാതെ ട്യൂബിലെ ഗ്രോത്ത് (വളര്‍ച്ച) മാറ്റിയതില്‍ ഡോക്ടര്‍ അത്ഭുതവും സന്തോഷവും പ്രകടിപ്പിച്ചതായും രോഗി പറഞ്ഞു.
നളിനിയുടെ ചികിത്സ അവസാനിച്ച് അവര്‍ വീണ്ടും കുടുംബജീവിതത്തില്‍ സജീവമായി. വീണ്ടും അവരെ ഞാന്‍ കണ്ടുമുട്ടുന്നത് രണ്ടരവര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു. ചികിത്സകള്‍ക്കുശേഷം അവര്‍ക്ക് ഒരാണ്‍കുട്ടി കൂടി ഉണ്ടായി. ഭര്‍ത്താവും കുട്ടിയുമൊരുമിച്ച് വന്ന് പഴയകാര്യങ്ങള്‍ അയവിറക്കി മടങ്ങുമ്പോള്‍ ഒരു സ്വകാര്യമെന്നോണം അവര്‍ പറഞ്ഞു. ഞാന്‍ ഇപ്പോള്‍ രണ്ടുമാസം പ്രഗ്നന്റ് ആണ്…. അവരുടെ വാക്കുകളില്‍ നിറഞ്ഞുനിന്ന ആത്മവിശ്വാസവും സന്തോഷവും എന്റെ മനസ്സില്‍ ചാരിതാര്‍ത്ഥ്യത്തിന്റെ കുളിര്‍മ പകര്‍ന്നു.
- മരുന്നുകളുടെ ഉപയോഗം ഡോക്ടറുമായി ബന്ധപ്പെട്ടതിനുശേഷം മാത്രം. സ്വയം ചികിത്സ പാടില്ല.