യു.കെയില്‍ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് ഒഇടി/ഐഇഎല്‍ടിഎസ് പരിശീലനം നല്കുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്കിന്റെ എറണാകുളം പാലാരിവട്ടത്തുള്ള പരിശീലനകേന്ദ്രത്തില്‍ 2021 മാര്‍ച്ച് 10 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. അഡ്മിഷന്‍ നേടാനാഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡാറ്റ സഹിതം [email protected] എന്ന മെയിലിലേക്ക് അപേക്ഷിക്കണം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു.കെയിലെ എന്‍എച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലുകളില്‍ സൗജന്യ നിയമനം നല്‍കും. വിവരങ്ങള്‍ക്ക് 8606550701/9567250701 എന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.