ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചന സി. ബി. ഐ അന്വേഷിക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശം. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.ജയിന്‍ സമിതി റിപ്പോര്‍ട്ട് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് ആയി കണക്കാക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജയിന്‍ സമിതി റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറി. അതേസമയം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനുള്ളതല്ലെന്ന് കോടതി പ്രതികരിച്ചു.നമ്പി നാരായണന് എതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച് മുദ്ര വച്ച കവറില്‍ ലഭിച്ച റിപ്പോര്‍ട്ട് ആണ് സുപ്രിം കോടതി പരിഗണിച്ചത്.കേസില്‍ കക്ഷി ചേരാനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലും ഇന്ന് സുപ്രിം കോടതി തീരുമാനം എടുക്കും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കടുത്ത നടപടി വേണം എന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.