എ ഇ എസ് ബി എം എസ് ഏഴാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം റെയിൽവേ കല്ല്യാണ മണ്ഡപത്തിൽ ഇന്ന് (12.08.2023 ശനിയാഴ്ച )

54
0

ഭാരതീയ മസ്ദൂർ സംഘിന്റെ ആശയവും, ആദർശവും ഉൾകൊണ്ട് കൊണ്ട് ഏഷ്യാനെറ്റിൽ തൊഴിലാളികളുടെ സംഘടനയായ ഏഷ്യാനെറ്റ് എംപ്ലോയ്സ് സംഘിന്റെ ഏഴാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം റെയിൽവേ കല്ല്യാണ മണ്ഡപത്തിൽ ഇന്ന് (ആഗസ്റ് 12 2023) ന് ഭാരതീയ മസ്ദൂർ സംഘിന്റെ സംസ്ഥാന ഡെ: ജനറൽ സെക്രട്ടറിയും ഏഷ്യാനെറ്റ് എംപ്ലോയ്സ് സംഘിന്റെ സംസ്ഥാന പ്രസിഡന്റുമായ ശിവജി സുദർശന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം ഭാരതീയ മസ്ദൂർ സംഘിന്റെ സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉത്ഘാടനം ചൈയ്യും ഭാരതീയ മസ്ദൂർ സംഘിന്റേയും ഏഷ്യാനെറ്റ് എംപ്ലോയ്സ് സംഘിന്റേയും നേതാക്കൾ ചടങ്ങിൽ സംസാരിക്കും ഒപ്പം നാലോളം പ്രമേയങ്ങളും ചടങ്ങിൽ അവതരിപ്പിക്കും അതിൽ ഒന്ന് മാധ്യമ സ്ഥാപനങ്ങൾക്കു എതിരെയും മാധ്യമ പ്രവർത്തകർക്ക് എതിരെയും ജനാധിപത്യപരമായ മല്ലാത്ത രീതിയിലുള്ള സംസ്ഥാന സർക്കാരിന്റെ നടപടികൾക്ക് എതിരെയുള്ള പ്രമേയമാണ്
മൂന്നു വർഷത്തിൽ ഒരിക്കലാണ് എ ഇ എസ് ബി എം എസ് ന്റെ സംസ്ഥാന സമ്മേളനം നടക്കുന്നത് , പ്രസ്തുത പരിപാടി വൻ വിജയമാക്കുന്നതിന് താങ്കളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു. ഒപ്പം അർഹിക്കുന്ന പ്രാധാന്യത്തോടെ പരിപാടിയുടെ വാർത്ത നൽകണമെന്ന് അപേക്ഷിക്കുന്നു