എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മുന്‍വര്‍ഷത്തെ അതേ നിരക്കില്‍ ബോണസ്

216
0

സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മുന്‍വര്‍ഷത്തെ അതേ നിരക്കില്‍ ബോണസ് നല്‍കും(സര്‍ക്കുലര്‍ നമ്പര്‍ 23/2021, ലേബര്‍ കമ്മീഷണറേറ്റ്, തീയതി 06.08.2021 ). സംസ്ഥാനത്ത് നിലനില്‍ക്കുന്ന കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020-21 വര്‍ഷത്തെ ബോണസ് ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതും ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചയ്ക്കായി എത്തിച്ചേരുന്നതും പ്രയാസകരമാണ്. മേല്‍ സാഹചര്യത്തില്‍ നാളിതുവരെ ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാത്ത സ്ഥാപനങ്ങളും തൊഴിലുടമകളും, കഴിഞ്ഞ വര്‍ഷം അനുവദിച്ച അതേ നിരക്കില്‍ ബോണസ് ഈ വര്‍ഷവും അനുവദിക്കണം. അത് ഓണത്തിന് മുന്‍പായി വിതരണം ചെയ്യണം. ഇതിനു ശേഷവും ബോണസ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന പക്ഷം സംസ്ഥാനത്ത് കോവിഡ്-19 നിയന്ത്രണവിധേയമായതിനു ശേഷം ചര്‍ച്ചകള്‍ നടത്തി തീരുമാനം കൈക്കൊള്ളുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കുലര്‍ പ്രകാരമുള്ള നടപടി സ്വീകരിച്ച് വിവരം ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍മാരെ / ബോണസ് നിയപ്രകാരമുള്ള അതോറിറ്റിയെ അറിയിക്കേണ്ടതാണ്.