എയ്ഡഡ് അധ്യാപകർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ലെന്ന ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

475
0

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. വിഷയത്തിൽ സംസ്ഥാന സർക്കാറിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് നൽകി. നേരത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള ഡിവിഷൻ ബെഞ്ചാണ് എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ചട്ടം എടുത്തുകളഞ്ഞത്. വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരാണ് ഈ ചട്ടമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി.

ഇതിനെതിരേ സുപ്രീകോടതിയിൽ നൽകിയ അപ്പീലിനെ തുടർന്നാണ് സുപ്രീകോടതി സ്റ്റേ വന്നിരിക്കുന്നത്. അതേസമയം നാളെയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി. നിലവിലെ സാഹചര്യത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന എയ്ഡഡ് സ്‌കൂൾ അധ്യപകർക്ക് നാമനിർദേശ പത്രിക സമർപ്പിക്കാവുന്നതാണ്.