ബിജെപി ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട 23 അംഗ ഹജ്ജ് കമ്മിറ്റിയിലെ ആദ്യ യോഗത്തിലാണ് ചെയര്‍മാനെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയും 23 അംഗ കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ അംഗമാണ്.
1967 മേയ് 8ന് കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പഞ്ചായത്തില്‍ ടി.പി. മൊയ്തീന്റെയും എ.പി. സൈനബയുടെയും 5 മക്കളില്‍ മൂന്നാമനായി അബ്ദുള്ളക്കുട്ടി ജനിച്ചു. നാറാത്ത് എല്‍.പി. സ്‌കൂള്‍, കമ്ബില്‍ മാപ്പിള ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി സ്‌കൂള്‍ വിദ്യാഭ്യാസവും, കണ്ണൂര്‍ എസ്.എന്‍. കോളേജില്‍ നിന്നു പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. അതേ കലാലയത്തില്‍ നിന്ന് പിന്നീട് മലയാളത്തില്‍ ബിരുദം നേടുകയും ചെയ്തു. അതിനു ശേഷം തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നു നിയമത്തില്‍ ബിരുദവും (എല്‍.എല്‍.ബി.) നേടി.