എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ

152
0

ചലച്ചിത്രം: അച്ചാണി
രചന: പി. ഭാസ്‌കരന്‍
സംഗീതം: ജി.ദേവരാജന്‍
ആലാപനം: കെ.ജെ.യേശുദാസ്

എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
വന്നിറങ്ങിയ രൂപവതീ..
നീല താമര മിഴികൾ തുറന്നു
നിന്നെ നോക്കിനിന്നു ചൈത്രം
നിന്റെ നീരാട്ടു കണ്ടുനിന്നു..
എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
വന്നിറങ്ങിയ രൂപവതീ..
നീല താമര മിഴികൾ തുറന്നു
നിന്നെ നോക്കിനിന്നു ചൈത്രം
നിന്റെ നീരാട്ടു കണ്ടുനിന്നു..

എന്റെ ഭാവനാരസലവനത്തിൽ
വന്നുചേർന്നൊരു വനമോഹിനീ.. (2)
വർണ്ണസുന്ദരമാം താലങ്ങളേന്തി
വന്യപുഷ്പജാലം നിരയായ് നിന്നെ
വരവേൽക്കുവാനായ് ഒരുങ്ങിനിന്നു..
ആ….ആ…ആ.. ആ…ആ…ആ….ആ…
ആ….ആ…ആ.. ആ…ആ…ആ….ആ…
എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
വന്നിറങ്ങിയ രൂപവതീ..
നീല താമര മിഴികൾ തുറന്നു
നിന്നെ നോക്കിനിന്നു ചൈത്രം
നിന്റെ നീരാട്ടു കണ്ടുനിന്നു..

പ്രേമചിന്തതൻ ദേവനന്ദനത്തിലെ
പൂമരങ്ങൾ പൂത്തരാവിൽ (2)
നിന്റെ നർത്തനം കാണാനൊരുങ്ങി
നിന്നെ കാത്തുനിന്നു ചാരേ
നീലാകാശവും താരകളും ..
ആ….ആ…ആ.. ആ…ആ…ആ….ആ…
ആ….ആ…ആ.. ആ…ആ…ആ….ആ…
എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
വന്നിറങ്ങിയ രൂപവതീ..
നീല താമര മിഴികൾ തുറന്നു
നിന്നെ നോക്കിനിന്നു ചൈത്രം
നിന്റെ നീരാട്ടു കണ്ടുനിന്നു..