ഉയർന്ന വളർച്ച നിരക്ക് മാത്രമല്ല ക്ഷേമത്തിന്റ മാനദണ്ഡം. ഡോ.ടി. അരുൺ

116
0

ദീർഘകാല വികസനത്തിന് ഊന്നൽ നൽകുന്ന കേന്ദ്ര ബജറ്റ്, തൊഴിലില്ലായ്മ പരിഹാരം ഉൾപ്പെടെയുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് പ്രാധാന്യം നൽകിയിട്ടില്ലെന്ന് ബ്രിട്ടനിലെ എസ്സെക്സ് സർവകലാശാല ഇക്കണോമിക്സ് വകുപ്പ് ഡയറക്ടരും പ്രൊഫസറുമായ ഡോ. ടി. അരുൺ പറഞ്ഞു. ഓൾ ഇന്ത്യ പ്രൊഫഷനൽ കോൺഗ്രസ്‌ കേന്ദ്ര ബഡ്ജറ്റ്നെ കുറിച്ച് നടത്തിയ ഓൺലൈൻ ചർച്ചയയില് മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചാത്തല വികസനം, ഡിജിറ്റലൈസേഷൻ തുടങ്ങിയ ദീർഘ കാല പദ്ധതികൾക്ക് ആണ് ബഡ്ജറ്റ് മുൻഗണന നൽകുന്നത് എന്നും സ്വകാര്യ ഉപഭോഗം വർദ്ധിപ്പിക്കാനും, ഗ്രാമീണ – നഗര മേഖലകളിലെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കാനും നടപടികൾക്ക് രൂപം നൽകേണ്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ജി ഡി പി യിൽ ഉള്ള വളർച്ച മാത്രം അല്ല ക്ഷേമത്തിന്റ മാനദണ്ഡം.ആവശ്യമായ പഠനങ്ങൾ നടത്താതെയാണ് ഡിജിറ്റൽ കറൻസി ഇറക്കാൻ പ്രഖ്യാപനം നടത്തിയിട്ടുള്ളത് എന്നും, അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങൾ പോലും ഡിജിറ്റൽ കറൻസി ഇതുവരെ ഇറക്കിയിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിടിൻറ്റെ പാശ്ചാത്തലത്തിൽ പോലും ആരോഗ്യ മേഖലയെ ബജറ്റ് അവഗണിച്ചുവന്ന് ഡോ എസ്.എസ്.ലാൽ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.
സൂക്ഷ്മതലത്തിലുള്ള പ്രശ്നങ്ങൾ ബഡ്ജറ്റിൽ അവഗണിച്ചു എന്ന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ ഡോ. പി.കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. വിലക്കയറ്റം, ദാരിദ്ര്യം, പോഷകആഹാരകുറവ് തുടങ്ങി പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി ഇല്ല .

പുരോഗമന ആശയങ്ങൾ ഉള്ള, വികസനം ലക്ഷ്യമാക്കി ഉള്ള ബഡ്ജറ്റ് ആണ് എന്ന് ഡോ. C.A.പ്രിയേഷ് ചൂണ്ടിക്കാട്ടി. ബഡ്ജറ്റ് വിശകലനം ചെയ്യേണ്ടത് ചരിത്രപശ്ചാത്തലത്തിൽ വേണം എന്ന് അദ്ദേഹം പറഞ്ഞു.

മൂലധനനിക്ഷേപം കുറവാണ് എന്നും, ലോകരാഷ്ട്രങ്ങളിൽ വികസന സൂചിക കളിൽ പലതിലും നമ്മൾ പുറകിൽ ആണെന്നും പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടൻ്റ് ആയ ഡോ. കെ. ശാന്ത കുമാർ ചൂണ്ടികാട്ടി. കോഴിക്കോട് മാനേജ്മെൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് K.അനന്തമണി ചർച്ച നിയന്ത്റിച്ചു. K.C. ചന്ദ്രഹാസൻ , പി. എസ്. ശ്രീകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.