ഇന്ന് വെളുപ്പിന് മൂന്നരയോടെ ആറ്റിങ്ങൽ നാലുമുക്കിൽ നിയന്ത്രണംവിട്ട മീൻ കയറ്റിയ ലോറി അപടത്തിൽപ്പെട്ടു

97
0

കർണ്ണാടകയിൽ നിന്ന് തിരുവനന്തപുരത്തേക്കുപോയ ,കർണ്ണാടക സ്വദേശി സച്ചിൻ,മലപ്പേയ് എന്ന ആളുടെ വാഹമാണ് റോഡിന് സമീപത്തുനിന്ന ടെലഫോൺ തൂണ് തകർത്തത്.സമീപത്ത് ചേർന്ന് ഉണ്ണി ഫ്രൂട്ട് കട തുറന്ന് പ്രവർത്തിച്ചിരുന്നത് കഷ്ടിച്ച് രക്ഷപ്പെട്ടു.ഇല്ല എങ്കിൽ അപകടതോത് വർദ്ധിച്ചേനെ.ആറ്റിങ്ങൽ പോലീസ് അറിയിച്ചതനുസരിച്ച് ഫയർ ആൻ്റ് റസ്ക്യൂ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ വിജിലാൽ,അഷറഫ്,അരുൺകുമാർ,ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്ന് ലോറിയുടെ ടയറുമായി ജാമായിരുന്ന ഇരുമ്പ് ഷീറ്റ് മുറിച്ച് മാറ്റി.അപകടത്തെത്തുടർന്ന് റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.അപകടത്തിൽ ആർക്കും പരിക്കില്ല.