ഇന്ന് വിരമിക്കാനിരിക്കെ എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

521
0

എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാറിനെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി ഏറെ വിശമത്തിലായിരുന്നു ഇദ്ദേഹമെന്നാണ് പൊലീസ് പറയുന്നത്. രാമവര്‍മ പുരത്തായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.പൊലീസ് നായകളുടെ വിശ്രമകേന്ദ്രത്തിന്‍റെ ചുമതലക്കാരനായിരുന്നു സുരേഷ് കുമാര്‍.