രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 24 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസത്തിനിടെ 14 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് പെട്രോൾ ലിറ്ററിന് 94.17 രൂയും ഡീസല്‍ 89.39 രൂപയുമാണ് പുതിയ നിരക്ക്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപയായി. ഡീസലിന് 90.99 രൂപയാണ്. കൊച്ചിയില്‍ പെട്രോളിന് 93.90 രൂപയും ഡീസലിന് 89.28 രൂപയുമാണ് ഇന്നത്തെ വില.