ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 50.68 കോടി പിന്നിട്ടു

208
0


രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 50.68 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 58,51,292 സെഷനുകളിലൂടെ ആകെ 50,68,10,492 വാക്‌സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,91,657 ഡോസ് വാക്‌സിൻ നൽകി.
രാജ്യത്താകെ ഇതുവരെ 3,10,99,771 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43,910 പേർ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് 97.39% ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 39,070 പേർക്കാണ്.

തുടർച്ചയായ 42-ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 4,06,822 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.27% മാത്രമാണ്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,22,221 പരിശോധനകൾ നടത്തി. ആകെ 48 കോടിയിലേറെ (48,00,39,185) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.38 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.27 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 13 ദിവസങ്ങളായി 3% ത്തിൽ താഴെയും, തുടർച്ചയായ 62-ാം ദിവസവും 5 ശതമാനത്തിൽ താഴെയായും തുടരുന്നു.