ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 141.70 കോടി കവിഞ്ഞു

117
0

കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 29 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകള്‍

രോഗമുക്തി നിരക്ക് നിലവില്‍ 98.40% ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയില്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6,531 പേര്‍ക്ക്

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 75,841

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.63%) തുടര്‍ച്ചയായ 43-ാം ദിവസവും 1 ശതമാനത്തില്‍ താഴെ

ന്യൂഡല്‍ഹി, ഡിസംബര്‍ 27, 2021

കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 29,93,283 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ
കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 141.70 കോടി (1,41,70,25,654) പിന്നിട്ടു. 1, 50,57,142
സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ്
നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,86,924
രണ്ടാം ഡോസ് 96,81,544

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,84,851
രണ്ടാം ഡോസ് 1,68,36,793

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 49,38,39,924
രണ്ടാം ഡോസ് 31,53,00,398

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 19,32,20,452
രണ്ടാം ഡോസ് 14,59,77,986

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,06,64,399
രണ്ടാം ഡോസ് 9,27,32,383

ആകെ 1,41,70,25,654

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,141 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം
3,42,37,495 ആയി.

ദേശീയ രോഗമുക്തി നിരക്ക് 98.40 % ആണ്.

തുടര്‍ച്ചയായ 60-ാം ദിവസവും 15,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും
സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 6,531 പേര്‍ക്കാണ്.

നിലവില്‍ 75,841 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.22
ശതമാനമാണ്.

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,52,935 പരിശോധനകള്‍
നടത്തി. ആകെ 67.29 കോടിയിലേറെ (67,29,36,621) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.63 ശതമാനമാണ്. കഴിഞ്ഞ 43
ദിവസമായി ഇത് 1 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.87 ശതമാനമാണ്. പ്രതിദിന
രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 84 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 119-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണ്.