ആൺ പെൺ ഭേതമില്ലാതെ ഓരോ വ്യക്തിയും സ്ത്രീ സുരക്ഷക്കായി പ്രവർത്തിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

141
0

ആൺ പെൺ ഭേതമില്ലാതെ ഓരോ വ്യക്തിയും സ്ത്രീ സുരക്ഷക്കായി പ്രവർത്തിക്കണമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി നടത്തുന്ന ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായ ബോധവത്കരണ പരിപാടി കോഴഞ്ചേരി ഗവ. മഹിളാ മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം സാറാമ്മ ഷാജൻ അധ്യക്ഷത വഹിച്ചു.