ആസാദി കാ അമൃത് മഹോല്‍സവ് വേദിയില്‍ മെഡിക്കല്‍ ക്യാമ്പും ദേശീയ പതാക വില്‍പനയും ആധാര്‍ ക്യാമ്പും

63
0

പാലക്കാട്
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ പാലക്കാട് ഫീല്‍ഡ് ഓഫിസ് നെമ്മാറ ആനന്ദഗീതം കല്യാണ മണ്ഡപത്തില്‍ സംഘടിപ്പിച്ചു വരുന്ന ആസാദി കാ അമൃത് മഹോല്‍സവ് ബോധവല്‍ക്കര പരിപാടിയുടെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 14 തിങ്കള്‍) മെഡിക്കല്‍ ക്യാമ്പും ആധാര്‍ ക്യാമ്പും ദേശീയ പതാക വില്‍പനയും ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കും. കരുണ മെഡിക്കല്‍ കോളേജുമായി സഹകരിച്ചാണ് ഗൈനക്കോളജി, പീഡിയാട്രിക്, ജനറല്‍ മെഡിസില്‍, ഓഫ്റ്റാല്‍മോളജി, ജനറല്‍ സര്‍ജറി തുടങ്ങിയ വിഭാഗങ്ങളിലെ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്.
ഇന്ത്യാ പോസ്റ്റുമായി സഹകരിച്ചുള്ള ആധാര്‍ ക്യാമ്പിനു പുറമെ തപാല്‍ വകുപ്പിന്റെ ദേശീയ പതാക വില്‍പനയും നടത്തും. വിവിധ സര്‍ക്കാര്‍ പ്ദ്ധതികളെ കുറിച്ചുള്ള ക്ലാസുകള്‍, മല്‍സരങ്ങള്‍, കലാപരിപാടികള്‍, എക്‌സിബിഷന്‍ എന്നിവ ഉള്‍പ്പെട്ടെ ബോധവല്‍ക്കരണ പരിപാടി തിങ്കളാഴ്ച സമാപിക്കും. ഐസിഡിെസ് നെമ്മാറ പ്രൊജക്ട്, ഗംഗോത്രി ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്.