ആസാദി കാ അമൃത് മഹോല്‍സവ് ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമായി

61
0


കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോല്‍സവ് ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നെമ്മാറയില്‍ തുടക്കമായി. ഐസിഡിഎസ് നെമ്മാറ പ്രൊജക്ട്, ഗംഗോത്രി ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടികള്‍ നെമ്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ലീലാമണി ഉദ്ഘാടനം ചെയ്തു. നെമ്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ ജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ശ്രുതിരാജ്, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, നെമ്മാറ സിഡിപിഒ ശിശിര ജി ദാസ്, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ വെങ്കിടേശ്വരന്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥന്‍ എം സുരേഷ് കുമാര്‍ സംസാരിച്ചു.
വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ക്ലാസുകള്‍, ചിത്ര പ്രദര്‍ശനം, മല്‍സരങ്ങള്‍, കലാപരിപാടികള്‍, കേരളത്തില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള പ്രത്യേക പ്രദര്‍ശനം, ഐസിഡിഎസിന്റെ പോഷന്‍ അഭിയാന്‍ പ്രദര്‍ശനം തുടങ്ങിയവയും പരിപാടികളുടെ ഭാഗമായി നടത്തി. തപാല്‍ വകുപ്പിന്റെ പദ്ധതികളെ കുറിച്ചുള്ള ശില്‍പശാലയ്ക്ക് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോസ്റ്റല്‍ പി ദീപ്തിയും സര്‍ക്കാര്‍ പതാക വാഹക പദ്ധതികളെ കുറിച്ചുള്ള ശില്‍പശാലയ്ക്ക് എം സ്മിതിയും മിഷന്‍ ഇന്ദ്രധനുഷിനെ കുറിച്ചുള്ള ശില്‍പശാലയ്ക്ക് ഡോ. എസ് എന്‍ നിഥിനും നേതൃത്വം നല്‍കി.
ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി നടത്തുന്ന ആധാര്‍ ക്യാമ്പ് നെമ്മാറ ആനന്ദഗീതം കല്യാണ മണ്ഡപത്തില്‍ ആഗസ്റ്റ് 14 തിങ്കളാഴ്ചയും തുടരും. കരുണ മെഡിക്കല്‍ കോളേജിന്റെസഹകരണത്തോടെയുള്ള മെഡിക്കല്‍ ക്യാമ്പും തിങ്കളാഴ്ച നടക്കും