ആശങ്ക ഉയർത്തി ബ്ലാക് ഫംഗസ് ബാധ

569
0

കോവിഡിനൊപ്പം സംസ്ഥാനത്ത് ആശങ്ക ഉയർത്തി ബ്ലാക് ഫംഗസ് ബാധ. ഇന്നലെ നാല് പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം ഏഴായി. പരിശോധന ഊർജിതമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ബ്ലാക് ഫംഗസ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കോഴിക്കോട് മെഡിക്കൽ കോളജിലാണ് കൂടുതൽ രോഗികൾ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച 11 പേരിൽ മൂന്ന് പേരുടെ ശസ്ത്രക്രിയ പൂർത്തിയായി. എറണാകുളത്തു 2 പേർ ചികിത്സയിലുണ്ട്.

കാസർകോട് രോഗം സ്ഥിരീകരിച്ചയാൾ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു. ഇതിൽ രണ്ട് പേർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. എറണാകുളം, കോട്ടയം ജില്ലകളിൽ ചികിത്സയിലുണ്ടായിരുന്ന നാല് പേരുടെ മരണം ആണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേർ എറണാകുളം സ്വദേശികളും രണ്ടു പേർ പത്തനംതിട്ട സ്വദേശികളുമാണ്. ഇതോടെ സംസ്ഥാനത്ത് ബ്ലാക് ഫംഗസ് രോഗം സ്ഥിരീകരിച്ച്മരിച്ചവരുടെ എണ്ണം ഏഴായി.