ആറാട്ടുപുഴ വേലായുധ പണിക്കർ അനുസ്മരണം എപ്രിൽ 28 ന് തിരുവനന്തപുരത്ത്

121
0

കൂടിയാലോചന യോഗം നടത്തി

തിരുവനന്തപുരം:ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജൻമനാട്ടിൽ ഇന്ന് നടത്തിയ ആലോചന യോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൻമാർ ആറാട്ടുപുഴ വേലായുധപ്പണിക്കർ അനുസ്മരണം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള ശക്തമായ പിന്തുണയാണ് നൽകിയത്.

തിരുവനന്തപുരത്ത് ചേരുന്ന അനുസ്മരണ യോഗത്തിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് നാടിന്റെ ആവിശ്യം ഉന്നയിച്ച് ഒരു നിവേദനം നൽകുവാനും തീരുമാനമെടുത്തു.

കൂടാതെ AVP സ്മൃതി മണ്ഡപത്തിൽ നിന്നും അനുസ്മരണ വേദിയിലേക്ക് വിളംബര ദീപശിഖ പ്രയാണം നടത്തുവാനും തീരുമാനിച്ചു.

കള്ളിക്കാട് കുടികിടപ്പ് വിപ്ലവ സമര സേനാനി RC യുടെ സാന്നിധ്യത്തിൽ കൂടിയ അവലോകനയോഗത്തിൽ ചേർന്ന കമ്മറ്റിയിൽ നിന്നും രൂപവൽക്കരിച്ച AVP അനുസ്മരണ ആറാട്ടുപുഴ സംഘാടക കമ്മറ്റിയിൽ രക്ഷാധികാരി CPM പ്രതിനിധി RC. യേയും പ്രസിഡന്റ് ആയി അദ്ധ്യാ പകനായ പ്രശാന്ത കുമാറിനേയും കൺവീനറായി CPM പ്രതിനിധി സ. ഷൈജു ശിവദാസനേയും, ജോയന്റ് കൺവീനറായി ആറാട്ടുപ്പുഴ മൺസൂർ നെയും തിരഞ്ഞെടുത്തു. മറ്റു ഉത്തരവാദിത്വങ്ങൾ അവിടെ കൂടിയ ഇതര രാഷ്ട്രിയ സാമുദായിക പ്രതിനിധികളും ഏറ്റെടുത്തു.