ആരോമലേ.. പൊന്‍തൂവലേ..

723
0

സംഗീതം: ഔസേപ്പച്ചൻ
രചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : കെ ജെ യേശുദാസ്
ചിത്രം : മീനത്തിൽ താലികെട്ട്

ആരോമലേ പൊന്‍തൂവലേ
നീയെന്റെയാത്മാവിലാന്തോളനം
ഈ ജന്മമാം മണ്‍തോണിയില്‍
നാം പോകുമേകാന്ത തീര്‍ത്ഥാടനം
പോകാന്‍ തുടങ്ങുന്ന പകല്‍മൈനയും
നാദം വിതുമ്പുന്ന നിഴല്‍വീണയും
താന്തരായി പാടുമീ വേളയില്‍
ആരോമലേ പൊന്‍തൂവലേ
നീയെന്റെയാത്മാവിലാന്തോളനം

നീയെന്റെ നോവിന്റെ ഇടനാഴിയില്‍
ഇതളാടുന്ന തിരിനാളമായ്
മാറോടു ചേര്‍ത്തെന്നും അണയാതെ
നിന്‍ കാരുണ്യം കാത്തീടും ഞാന്‍
ആര്‍ദ്രമാം തലോടലില്‍
നിന്റെ ഹൃദയം തഴുകും ഞാന്‍
ഇടനെഞ്ചില്‍ വീണുറങ്ങീടൂ
ആരോമലേ പൊന്‍തൂവലേ
നീയെന്റെയാത്മാവിലാന്തോളനം

രാവിന്റെ മണിവാതിലടയുമ്പോഴും
ദൂരെ പുലര്‍കാലമണയുമ്പോഴും
ഞാനെന്റെ ചിറകിന്റെ ചെറുപീലിയില്‍
നിന്റെ സ്വപ്നത്തിന്‍ ശ്രുതി ചേര്‍ത്തീടും
എന്നുമെന്നുമോര്‍മ്മതന്‍
നറുസ്വര്‍ണ്ണനിലാവലയില്‍
കനിവാര്‍ന്നു നാമലിഞ്ഞീടും
ആരോമലേ പൊന്‍തൂവലേ
നീയെന്റെയാത്മാവിലാന്തോളനം
ഈ ജന്മമാം മണ്‍തോണിയില്‍
നാം പോകുമേകാന്ത തീര്‍ത്ഥാടനം
പോകാന്‍ തുടങ്ങുന്ന പകല്‍മൈനയും
നാദം വിതുമ്പുന്ന നിഴല്‍വീണയും
താന്തരായി പാടുമീ വേളയില്‍
ആരോമലേ പൊന്‍തൂവലേ
നീയെന്റെയാത്മാവിലാന്തോളനം