ആയുർവേദ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തും – മേയർ

74
0

തിരുവനന്തപുരം കോർപ്പറേഷനിൽ പ്രവർത്തിക്കുന്ന ആയുർവേദ സ്ഥാപനങ്ങളിൽ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ഏഴാമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിലെ ആയുർവേദ സ്ഥാപനങ്ങൾ നടത്തുന്ന എല്ലാ ദിവസവും എല്ലാ വീട്ടിലും ആയുർവേദം എന്ന പരിപാടിയുടെ ഉദ്ഘാടനം കോർപറേഷൻ കൗൺസിൽ ഹാളിൽ നിർവഹിക്കുകയായിരുന്നു മേയർ. ഡെപ്യൂട്ടി മേയർ പി കെ രാജു അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധർ, സീനിയർ മെഡിക്കൽ ഓഫീസർമാരായ ഡോ. ശിവകുമാരി, ഡോ.ഷർമദ് ഖാൻ, കൗൺസിലർമാരായ സി.ഓമന, ബിനു,സജു ലാൽ എന്നിവർ സംസാരിച്ചു. ആയുർവേദ ഭക്ഷണത്തിൻ്റെ പ്രചരണാർത്ഥം ആയുർവേദവിധി പ്രകാരം തയ്യാറാക്കിയ ആരോഗ്യമോദകം,ചുക്ക് കാപ്പി തുടങ്ങിയവ വിതരണം ചെയ്തു. കോർപ്പറേഷനിലെ എല്ലാ ആയുർവേദ ഡോക്ടർമാരും ജീവനക്കാരും പങ്കെടുത്തു.