ആധുനിക ബസ് ടെർമിനലുകളുടെ നിര്‍മ്മാണം

168
0

റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്നതിന് “BOT (Build-Operate-Transfer) അടിസ്ഥാനത്തിൽ ബസ് തുറമുഖങ്ങളുടെ വികസനം” എന്ന പദ്ധതിക്ക് രൂപം നൽകി. ബി ഓ ടി അടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിക്ക് കീഴിൽ ബസ് തുറമുഖങ്ങൾ / ടെർമിനലുകൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്നു.

സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ BOT/HAM അടിസ്ഥാനത്തിൽ ബസ് തുറമുഖങ്ങൾ വികസിപ്പിക്കുന്നതിനുള്ള പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ 2018 സെപ്റ്റംബറിൽ പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര പിന്തുണയോടെ വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ രൂപത്തിൽ ബസ് തുറമുഖങ്ങൾ വികസിപ്പിക്കുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് അന്ന് പുറത്തിറക്കിയത് .

കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി ശ്രീ നിതിൻ ഗഡ്‌കരി രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.