ചലച്ചിത്രം: കളിക്കളം
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
ആലാപനം: ജി.വേണുഗോപാല്‍
ആകാശഗോപുരം പൊന്മണി മേടയായ്
അഭിലാഷഗീതകം സാഗരമായ്
ഉദയരഥങ്ങൾ തേടിവീണ്ടും മരതകരാഗസീമയിൽ
സ്വർണ്ണപ്പറവ പാറി നിറമേഘച്ചോലയിൽ
വർണ്ണക്കൊടികളാടി തളിരോലകൈകളിൽ
(ആകാശഗോപുരം)
തീരങ്ങൾക്കു ദൂരേ വെണ്മുകിലുകൾക്കരികിലായ്
അണയും തോറും ആർദ്രമാകുമൊരു താരകം
ഹിമജലകണം കൺകോണിലും
ശുഭസൌരഭം അകതാരിലും
മെല്ലെ തൂവിലോലഭാവമാർന്ന നേരം
(ആകാശഗോപുരം)
സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ
നിഴലാടുന്ന കപടകേളിയൊരു നാടകം
കൺനിറയുമീ പൂത്തിരളിനും കരമുകരുമീ പൊന്മണലിനും
അഭയം നൽകുമാർദ്രഭാവനാജാലം
(ആകാശഗോപുരം)