അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ …..

530
0

ചിത്രം: നീ എത്ര ധന്യ
രചന: ഒ.എന്‍.വി.കുറുപ്പ്
സംഗീതം: ദേവരാജന്‍
ഗായകന്‍: കെ.ജെ.യേശുദാസ്

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ …..
അരികിൽ നീ ഉണ്ടായിരുന്നെങ്കി-
ലെന്നു ഞാൻ……..
ഒരു മാത്ര വെറുതെ നിനച്ചു പോയി….
ഒരു മാത്ര വെറുതെ നിനച്ചു പോയി…

രാത്രിമഴ പെയ്തു തോർന്ന നേരം
രാത്രിമഴ പെയ്തു തോർന്ന നേരം
കുളിർ കാറ്റിലിലച്ചാർത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീർതുള്ളി തൻ സംഗീതം
ഹൃത്തന്തികളിൽ പടർന്ന നേരം ….
കാതരയായൊരു പക്ഷിയെൻ…..
ജാലകവാതിലിൻ ചാരേ ചിലച്ച നേരം
വാതിലിൻ ചാരേ ചിലച്ച നേരം……
ഒരു മാത്ര വെറുതെ നിനച്ചു പോയി….

മുറ്റത്തു ഞാൻ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെമൊട്ടു വിരിഞ്ഞ നാളിൽ
സ്നിഗ്ധമാം ആരുടെയോ മുടിച്ചാർ-
ത്തിലെൻ………
മുഗ്ധ സങ്കൽപ്പം തലോടിനിൽക്കേ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നിൽ ചിറകടിക്കേ….
ഗീതികളെന്നിൽ ചിറകടിക്കേ….
ഒരു മാത്ര വെറുതെ നിനച്ചു പോയി….