അപേക്ഷ ക്ഷണിച്ചു

523
0


സാങ്കേതിക വിദ്യാര്‍ഥികളുടെ നൂതന പ്രോജക്ട് ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ടെക്ക് ഫെസ്റ്റിലേക്ക് മത്സരിക്കുന്നതിനായി ബി.ടെക്ക് വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രോജക്ടുകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 31. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.kscste.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.