തിരുവനന്തപുരം : നാലാമത് അടൂർഭാസി ഫിലിം സൊസൈറ്റി അന്തരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേള പുരസ്‌കാരങ്ങൾ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു. ജൂറി ചെയർമാൻ മധുപാൽ,പ്രശസ്ത ചലച്ചിത്ര താരങ്ങൾ ആയ കാലടി ഓമന,മുൻഷി രഞ്ജിത്, ചലച്ചിത്ര നിരൂപകനും ജൂറി അംഗവും ആയ സെബാസ്റ്റിയൻ ജോസഫ്, അടൂർഭാസി ഫിലിം സൊസൈറ്റി ഭാരവാഹികളായ മോഹൻകുമാർ , ജി ഹരികൃഷ്ണൻ , രാജേഷ് വി നായർ, സുരേന്ദ്രൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മത്സര വിജയികളായ പതിനൊന്നുപേർക്കാണ് പുരസ്‌കാരങ്ങൾ നൽകിയത്.ചടങ്ങിൽ ഐ എസ് എഫ് എഫ് 2022 ന്റെ ലോഗോ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു.