അക്ഷര ദേവിമാരുടെ ധ്യാന ശ്ലോക സമർപ്പണം ഇന്ന് ഉച്ചയ്ക്ക്

136
0

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമി കാവ് ദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന 51 അക്ഷരദേവിമാരുടെ ധ്യാന ശ്ലോക സമർപ്പണം ഒക്ടോബർ 4 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൻ്റെ തെക്കേ നടയിലെ കോട്ടയ്ക്കകം കൃഷ്ണവിലാസം കൊട്ടാരത്തിൽ നടക്കും

പത്മനാഭസ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമി അച്യുത ഭാരതി രചിച്ച് കവടിയാർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയ്ക്ക് കൈമാറുന്ന ധ്യാന ശ്ലോകങ്ങൾ തമ്പുരാട്ടി പൗർണ്ണമി കാവ് ക്ഷേത്രം തന്ത്രിയും ജ്യോതിശാസ്ത്രജ്ഞനുമായ ബ്രഹ്മശ്രീ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാടിന് അക്ഷര ദേവിമാരുടെ പ്രതിഷ്ഠയ്ക്കായി സമർപ്പിക്കും.

എല്ലാ ദൃശ്യ വാർത്താ – മാധ്യമങ്ങളുടെയും സനേഹ നിധികളായ പ്രതിനിധികൾ ഈ ചടങ്ങിൽ സംബന്ധിച്ച് ചടങ്ങ് മംഗളകരമാക്കണമെന്ന് അപേക്ഷ