ഹിന്ദുധർമ്മപരിഷത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

61
0

ആർഷധർമ്മ പുരസ്കാരം

തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹിന്ദു ധർമ്മപരിഷത്തിന്റെ ഈ വർഷത്തെ ആർഷധർമ്മ പുരസ്കാരവും പ്രൊഫ. ജി . ബാലകൃഷ്ണൻ നായർ പുരസ്കാരവും പ്രഖ്യാപിച്ചു.

ആർഷധർമ്മ പുരസ്കാരം മോഹൻദാസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റാണി മോഹൻ ദാസിന് നൽകും.
ഇരുപത്തിഅയ്യായിരം രൂപ സമ്മാനത്തുകയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ആദ്ധ്യാത്മിക , ജീവകാരുണ്യ ,വിദ്യാഭ്യാസ മേഖലകൾക്ക് നൽകി വരുന്ന സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം നൽകുന്നത്. നാലു ദശാബ്ദത്തിലേറെയായി വിവിധ മേഖലകളിൽ ശ്രീമതി റാണി മോഹൻദാസ് നൽകുന്ന സേവനം മാതൃകാപരവും മഹത്തരവുമാണെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തിയതായി ഹിന്ദുധർമപരിഷത് അദ്ധ്യക്ഷൻ എം.ഗോപാൽ പറഞ്ഞു.
ജനുവരി 12 ന് തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പുരസ്കാരം സമ്മാനിക്കും.

പ്രൊഫ. ജി ബാലകൃഷ്ണൻ നായർ പുരസ്കാരം

വൈജ്ഞാനിക- അദ്ധ്യാത്മിക സാഹിത്യത്തിലെ മികച്ച ഗ്രന്ഥത്തിനു നൽകുന്ന ഈ പുരസ്കാരം ഈ വർഷം ഡോ. എസ്സ് ശ്രീ കലാദേവി എഴുതിയ “ഭാരതീയവിദ്യാഭ്യാസം സഹസ്രാബ്ദങ്ങളിലൂടെ ” എന്ന പുസ്തകത്തിനു നൽകും.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ പ്രഭാവം കണ്ടെത്തുന്നതിലും അതു നിർവ്വഹിച്ച നാനാ മുഖമായ പ്രയോജനങ്ങളെ വിശദവും ആധികാരികവുമായി പ്രകാശിപ്പിക്കുന്നതിലും അവയുടെ അത്യത്ഭുതകരമായ ഫലങ്ങളെ വിശകലനം ചെയ്യുന്നതിലും രചയിതാവ് പൂർണ്ണമായി വിജയിച്ചിരിക്കുന്നു. ഈ ഗ്രന്ഥം തയ്യാറാക്കി സമർപ്പിപ്പിച്ചതിലൂടെ ഡോ. ശ്രീകലാദേവി മഹത്തായ കർമ്മമാണ് നിർവ്വഹിച്ചിരിക്കുന്നതെന്ന് പുരസ്കാര നിർണ്ണയ സമിതി എകകണ്ഠമായി അഭിപ്രായപ്പെട്ടു.

10/01/2024 വൈകു. 6.00 ന് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ പുരസ്കാരം സമ്മാനിക്കും