സി എം പി ക്ക് ബീജാവാപം നൽകിയ യോഗം

60
0


വാർത്താവിളംബരം !!!….. 1986 ജൂലൈ മാസം 26 …….. ബദൽരേഖയുടെ പേരിൽ, സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേരള രാഷ്ട്രീയത്തിലെ ഗർജിക്കുന്ന സിംഹവുമായിരുന്ന എം വി രാഘവനെ പാർട്ടിയിൽ നിന്നും പുറത്താക്കി ……. കേരള സമൂഹത്തിന്റെ മേൽ ആ വാർത്ത പതിഞ്ഞത് ഇടിനാദം പോലെയായിരുന്നു… കമ്മ്യൂണിസ്റ്റുകാരന്റെ ചോരക്ക് കടുത്ത തണുപ്പ് അനുഭവപ്പെട്ട പുറത്താക്കലായിരുന്നു അത്…… ബദൽ രേഖയുടെ ചർച്ചക്കൊടുവിൽ ഒരു സാധാരണ നടപടി മാത്രം പ്രതീക്ഷിച്ച കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരന് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു എം വി ആറിന്റെ പേരിൽ എഴുത്ത കടുത്ത തീരുമാനം . പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കാൻ ബഹുഭൂരിപക്ഷത്തിനും കഴിയാത്ത അവസ്ഥ . ഉള്ളിന്റെ ഉള്ളിൽ പ്രതിക്ഷേധവും വെറുപ്പും അടക്കിയ കേരളത്തിലും പുറത്തുമുള്ള കമ്മ്യൂണിസ്റ്റുകാരൻ ഏറെ ദുഃഖിച്ച ആ സംഭവം ഇന്നും വേദനയോടെയാണ് പലരും ഓർക്കുന്നത് ……….. എം വി ആറിനെ പുറത്താക്കിയ 1986 ജൂലൈ 26ന് രാത്രി 12 മണിക്ക് തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപത്തെ ഇടറോഡിലുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ ഒരു ചെറിയ യോഗം നടന്നു … എം വി രാഘവൻ , സി പി ജോൺ , CPM ആറ്റിങ്ങൽ ലോക്കൽ കമ്മിറ്റി അംഗം കെ ശ്രീവത്സൻ , പാളയം ബ്രാഞ്ച് സെക്രട്ടറി വാമദേവൻ , ബ്രാഞ്ച് മെമ്പർ കരുണാകരൻ എന്നിവരായിരുന്നു ആ യോഗത്തിൽ പങ്കെടുത്തത് ……… എം വി രാഘവനെതിരെ നടന്ന നടപടിയിൽ പ്രതിക്ഷേധിച്ച് , കേരളത്തിൽത്തന്നെ നടന്ന ആദ്യത്തെ ആ യോഗം എം വി ആറിന് പിന്നിൽ ഉറച്ചു നൽക്കുവാനും എം വി ആർ എടുക്കുന്ന ഏതു തീരുമാനത്തിനും നടപടിക്കും പൂർണ്ണ പിന്തുണ നൽകുവാനും തീരുമാനിച്ചാണ് പിരിഞ്ഞത് …… സി പി ജോൺ മുൻകൈ എടുത്ത് വിളിച്ച ആ യോഗ്യമാണ് സി എം പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ബീജാവാപം നൽകിയത് .