വർക്ക് ഫ്രം ഹോം തൊഴിൽ രീതിയ്‌ക്ക് നിയമപരമായ ചട്ടക്കൂടുണ്ടാക്കാൻ കേന്ദ്രസർക്കാർ

105
0

കൊവിഡ് കാലത്ത് രാജ്യത്ത് പ്രാമുഖ്യം നേടിയ വർക്ക് ഫ്രം ഹോം തൊഴിൽ രീതിയ്‌ക്ക് നിയമപരമായ ചട്ടക്കൂടുണ്ടാക്കാൻ കേന്ദ്രസർക്കാർ. ജീവനക്കാരുടെ തൊഴിൽ സമയം, ഇന്റർനെ‌റ്റ്, വൈദ്യുതി എന്നിവയിൽ ജീവനക്കാർക്ക് വരുന്ന ചെലവ് എന്നിവ സംബന്ധിച്ച വ്യവസ്ഥകളാകും കേന്ദ്ര സർക്കാർ പുറത്തിറക്കുക എന്നാണ് വിവരം.

പോർചുഗലിലെ നിയമനിർമാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത്. നിലവിൽ ഇന്ത്യയിൽ വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടില്ല. സ്ഥാപന ഉടമയും ജീവനക്കാരും തമ്മിലെ ധാരണയിലാണ് വർക്ക് ഫ്രം ഹോം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ ചട്ടങ്ങൾ തയാറാക്കുന്നത്.ജോലി സമയത്തിന് ശേഷം ജീവനക്കാർക്ക് മെസേജ് അയക്കുന്നത് പോർചുഗൽ നിയമവിരുദ്ധമാക്കിയിരുന്നു. തൊഴിൽ നിയമത്തിലാണ് പോർചുഗീസ് സർക്കാർ ഇത് സംബന്ധിച്ച ഭേദഗതി വരുത്തിയത്. ജോലി സമയം അല്ലാത്ത സമയത്ത് ജീവനക്കാരെ ബുദ്ധിമുട്ടിച്ചാൽ ഇനി മുതൽ പോർച്ചുഗലിൽ തൊഴിലാളികൾക്ക് തൊഴിലുടമകൾക്കെതിരെ നിയമപരമായി നീങ്ങാം. ഇതിന് പുറമെ ‘വർക്ക് ഫ്രം ഹോം’ ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കുന്ന തിരത്തിലും നിയമ ഭേദഗതികൾ വരുത്തിയിട്ടുണ്ട്.

കൊവിഡ് കാലം കഴിഞ്ഞാലും വർക്ക് ഫ്രം ഹോം രീതി തുടരാൻ പലയിടത്തും തീരുമാനമുള‌ളതിനാലാണ് ഇപ്പോൾ ഇതുസംബന്ധിച്ച് ചട്ടക്കൂടുണ്ടാക്കാൻ കേന്ദ്രം ശ്രമിക്കുന്നത്. എല്ലാ തൊഴിൽ മേഖലകളിലും ഇത് ബാധകമാകും