വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങിന് അപേക്ഷ ക്ഷണിച്ചു

164
0

ജില്ലാ ജാഗ്രത സമിതി പ്രോജക്ടിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തില്‍ വച്ച് വിവാഹപൂര്‍വ്വ കൗണ്‍സിലിങ് നടത്തുന്നു. മികച്ച കുടുംബാന്തരീക്ഷം സൃഷ്ടിക്കുക, ലിംഗസമത്വം ഉണ്ടാക്കുക, ഗാര്‍ഹിക അതിക്രമങ്ങള്‍ തടയുക, ദാമ്പത്യപ്രശ്‌നങ്ങള്‍/ തര്‍ക്കങ്ങള്‍ എന്നിവ ഒഴിവാക്കുക, ദമ്പതികളില്‍ നല്ല രക്ഷാകര്‍തൃത്വം വളര്‍ത്തിയെടുക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെയാണ് പ്രോജക്ട് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പ്രഗത്ഭര്‍ നയിക്കുന്ന സെക്ഷനില്‍ കല്യാണം നിശ്ചയിച്ചിട്ടുള്ളവര്‍ക്കും കല്യാണം കഴിഞ്ഞ് ആറുമാസം പൂര്‍ത്തിയാകാത്ത ദമ്പതികള്‍ക്കും ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ 30 നകം msktvm20@gmail. com എന്ന ഇ-മെയില്‍ വഴിയോ തപാലിലോ അപേക്ഷിക്കാം. വിലാസം- തിരുവനന്തപുരം ജില്ലാ ശിശു വികസന ഓഫീസര്‍, ജില്ലാ വനിതാ-ശിശു വികസന ഓഫീസ്, പൂജപ്പുര പി.ഒ, തിരുവനന്തപുരം.