ഫുട്ബോളില്‍ വിപ്ലവകരമായ പരിഷ്കാരങ്ങള്‍ക്കൊരുങ്ങി ഫിഫ

187
0

ഫുട്ബോളില്‍ വിപ്ലവകരമായ പരിഷ്കാരങ്ങള്‍ക്കൊരുങ്ങി ഫിഫ.നിലവിലെ 90 മിനുറ്റ് മത്സരസമയം മുപ്പത് മിനുറ്റുകളുള്ള രണ്ട് പകുതിയാക്കി ആകെ 60 മിനുറ്റില്‍ മത്സരം ചുരുക്കാനാണ് ഫിഫ ഉദ്ദേശിക്കുന്നത്.ബാസ്കറ്റ് ബോൾ, ഫൂട്സാൽ എന്നീ കായികിയിനങ്ങളില്‍ നിന്നുമാണ് നിന്നാണ് ഈ ആശയം കടം കൊണ്ടിരിക്കുന്നത്. പന്ത് പിച്ചിനു പുറത്തേക്ക് പോയാൽ റഫറി വാച്ച് നിർത്തും.ഈ സമയം കൂടാതെയാണ് 60 മിനുറ്റ് പൂര്‍ത്തിയാക്കുക. ത്രോ ഇനുകൾക്ക് പകരം കാല് കൊണ്ടുള്ള കിക്ക് ഇനുകളാവും ഉണ്ടാവുക. സാധാരണ ഗതിയിൽ മൂന്ന് സബ്സ്റ്റിറ്റ്യൂഷനാണ് മത്സരത്തിൽ അനുവദിക്കുക. കൊവിഡ് കാലത്ത് ഇത് അഞ്ചാക്കി ഉയർത്തിയിരുന്നു. എന്നാൽ, പുതിയ പരിഷ്കാരങ്ങളിൽ എത്ര സബ്സ്റ്റിറ്റ്യൂഷനുകൾ വേണമെങ്കിലും നടത്താം. മഞ്ഞ കാർഡുകൾ കിട്ടുന്ന താരത്തിന് അഞ്ച് മിനിട്ട് പുറത്തിരിക്കേണ്ടിവരും.റഗ്ബിയിലെ സമാന നിയമമാണ് മഞ്ഞ കാര്‍ഡില്‍ കൊണ്ടുവന്നിരിക്കുന്നത്.പിഎസ്‌വി, എസെഡ് അൽക്‌മാർ, ആർബി ലെപ്സിഗ്, ക്ലബ് ബ്രുഗ്ഗെ എന്നീ ക്ലബുകളുടെ അണ്ടർ 19 ടീമുകള്‍ പങ്കെടുക്കുന്ന ‘ഫ്യൂച്ചർ ഓഫ് ഫുട്ബോൾ കപ്പ്’ യൂത്ത് ടൂർണമെൻ്റിൽ പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്.