കടുവാപള്ളിയിൽ നബിദിനാചരണത്തിന് ആരംഭമായി

16
0

ചരിത്രപ്രസിദ്ധമായ കടുവയിൽ മുസ്ലിം ജമാഅത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 12 ദിവസം നീണ്ടുനിൽക്കുന്ന നബിദിനാഘോഷ പരിപാടികൾക്ക് തുടക്കമായി.
ട്രസ്റ്റ് പ്രസിഡന്റ് ഇ ഫസിലുദ്ദീൻ പള്ളി അങ്കണത്തിൽ പതാക ഉയർത്തി. നബിദിനാചരണ കമ്മിറ്റി ചെയർമാൻ എ താഹ അധ്യക്ഷത വഹിച്ചു.
ചീഫ് ഇമാം അബു റബീഅ
സ്വദഖത്തുല്ല , ഓണംപിള്ളി അബ്ദുൽ സത്താർ ബാഖവി, ഇബ്രാഹിം കുട്ടി ബാഖവി, എ എം എ റഹീം,
മുഹമ്മദ് ഷഫീഖ്, മൻസൂറുദ്ദീൻ, എ നഹാസ്,
എം എസ് ഷഫീർ, എസ് നൗഷാദ്, യു അബ്ദുൽ കലാം, നവാസ് മൈലാടുംപാറ, അഡ്വക്കേറ്റ് മുഹമ്മദ് റിയാസ്, അബ്ദുൽ റഷീദ്, ഫാസിലുദ്ദീൻ, മുഹമ്മദ് റാഫി, സൈനുലാബ്ദീൻ മുനീർ മൗലവി, നവാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.