ആശുപത്രി ബില്ല് 19 ലക്ഷം; പരാതിയുമായി കോവിഡ് ബാധിച്ച് മരിച്ചയാളുടെ മക്കള്‍

638
0

തമിഴ്​നാട്ടിൽ കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ മക്കൾക്ക്​ സ്വകാര്യ ആശുപത്രി നൽകിയത്​ 19ലക്ഷം രൂപയുടെ ബില്ല്​. 23 ദിവസത്തെ ചികിത്സയ്ക്കാണ് വന്‍ തുക ഈടാക്കിയത്. സംഭവത്തില്‍ മക്കള്‍ തിരുപ്പൂർ ജില്ല കലക്​ടർക്ക്​ പരാതി നൽകി. തിരുപ്പൂരിലെ കനകംപാളയം സ്വദേശി എം. സുബ്രമണ്യൻ എന്ന 62കാരന്‍ മെയ് 25നാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതനായ അദ്ദേഹത്തെ​ പെരുമനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയിൽ ​പ്രവേശിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്​തികരമായിരുന്നു. എന്നാൽ അഞ്ചുദിവസം കഴിഞ്ഞതോടെ മോശമാകാൻ തുടങ്ങി. ഇതിനു പിന്നാലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.