അമ്ലമഴ ഉണ്ടാകുന്നതെന്തുകൊണ്ട്?

224
0

ക്രമാധികമായി അമ്ലം(ആസിഡ്) കലര്‍ന്ന മഴപെയ്യുന്നതിനെയാണ് അമ്ലമഴ ( അരശറ ഞമശി) എന്നു പറയുന്നത്. കാനഡ,യുണൈറ്റഡ് സ്റ്റേറ്റ്‌സ്,ജര്‍മനി മുതലായ പല വ്യാവസായിക രാജ്യങ്ങളിലെയും ഏറ്റവും പുതിയ പാരിസ്ഥിതികഭീഷണിയാണ് അമ്ലമഴ.
അമ്ലമഴ സസ്യജാലങ്ങള്‍ക്ക് ഉണ്ടാക്കിത്തീര്‍ ക്കുന്ന നാശനഷ്ടങ്ങള്‍ ചെറുതൊന്നുമല്ല. ഈ അമ്ലം എവിടെ നിന്നുവരുന്നു? അന്തരീക്ഷത്തിലെ മാലിന്യങ്ങളില്‍ നിന്നുതന്നെ. കല്‍ക്കരിയിലും പെട്രോളിയത്തിലുമെല്ലാം ചെറിയ അളവില്‍ ഗന്ധകവും നൈട്രജന്‍ ലവണങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ കത്തുന്നതിന്റെ ഫലമായി രണ്ടിന്റെയും ഓക്‌സൈഡുകള്‍ അന്തരീക്ഷത്തില്‍ കലരുന്നു. കോടിക്കണക്കിന് ടണ്‍ ഇന്ധനമാണ് ദിവസവും ലോകമെമ്പാടുമുള്ള വ്യവസായശാലകളില്‍ കത്തിക്കുന്നത്. അങ്ങനെയുണ്ടാവുന്ന ഓക്‌സൈഡുകള്‍ അന്തരീക്ഷത്തിലെ ജലാംശത്തില്‍ ലയിച്ച് അമ്ലങ്ങളായി മഴവെള്ളത്തിലൂടെ ഭൂമിയില്‍ വീഴുന്നു. പലപ്പോഴും ഉത്ഭവസ്ഥാനത്തുനിന്നും അനേകം കിലോമീറ്റര്‍ ദൂരെയായിരിക്കും അത് ചെന്നുവീഴുക. കാര്‍മേഘങ്ങള്‍ക്കുണ്ടോ അന്താരാഷ്ട്ര അതിര്‍ത്തികളെ ഭയം! അങ്ങനെ അമേരിക്കന്‍ വ്യവസായങ്ങളുടെ അമ്ലമഴ കാനഡയിലും ജര്‍മനിയുടേത് സ്വീഡനിലും ഒക്കെ നാശമുണ്ടാക്കുന്നു.