1968 മെയ് മാസവിശേഷങ്ങള്‍

11
0

മെയ് 5
വിയറ്റ്‌നാം യുദ്ധം അമേരിക്കാവിരുദ്ധസമരം പാരീസിലെ സോര്‍ബോണ്‍ സര്‍വ്വകലാശാലയിലേക്ക് വ്യാപിച്ചു. വിദ്യാര്‍ത്ഥികളും പോലീസും തെരുവില്‍ ഏറ്റുമുട്ടി.
മെയ് 8
ചൈനയില്‍ ചെയര്‍മാന്‍ മാവോ സേതൂങ്ങിനെയും ഉപദേഷ്ടാക്കളെയും സ്ഥാനഭ്രഷ്ടനാക്കാനുള്ള ഒരു ഗൂഢാലോചന കണ്ടുപിടിപ്പിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് ഉയര്‍ന്ന മൂന്ന് ജനറല്‍മാരെ പുറത്താക്കി.
മെയ് 9
ചെക്ക് അതിര്‍ത്തി പ്രദേശങ്ങളിലേക്ക് സോവിയറ്റ് യൂനിയന്‍ സൈന്യത്തെ അയച്ചു. ദ്യുബെക്കിന്റെ നേതൃത്വത്തില്‍ ചെക്കോസ്ലോവാക്യയില്‍ തുടങ്ങിയ ‘പ്രാഗ്‌വസന്തത്തെ തകര്‍ക്കാനായാണ് സോവിയറ്റ് പടനീക്കം.
മെയ് 10
ബര്‍മ്മയുടെ വടക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ കൊടുങ്കാറ്റ്. ആയിരത്തിലധികം പേര്‍ മരണപ്പെട്ടു.
മെയ് 11
അങ്കമാലിയില്‍ തോഷിബ ആനന്ദ് ഫാക്ടറി ഉല്‍ഘാടനം ചെയ്തു.
മെയ് 13
വിയറ്റ്‌നാം യുദ്ധം: അമേരിക്കയുടെയും ഉത്തരവിയറ്റ്‌നാമിന്റെയും പ്രതിനിധികള്‍ പാരീസില്‍ സമാധാനചര്‍ച്ച ആരംഭിച്ചു.
മെയ് 27
അന്താരാഷ്ട്ര ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡിന് കൊല്ലപ്പെട്ട നീഗ്രോ നേതാവ് മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെ തെരഞ്ഞെടുത്തു.
മെയ് 28
ബോംബെയില്‍ സാന്താക്രൂസ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ജറ്റ് വിമാനം തകര്‍ന്ന് 29 പേര്‍ കൊല്ലപ്പെട്ടു.