നിങ്ങളറിഞ്ഞോ? സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ജനുവരി 18 ന്കൂട്ടഅവധിയെടുക്കുന്നു.

144
0

എന്താ കാരണം?

കോവിഡ് നാട്ടിൽ പടർന്നപ്പോൾ സാധാരണക്കാരൻ്റെ ആശ്രയമായ സർക്കാർ ഡോക്ടർമാർക്ക് ശമ്പള പരിഷ്കരണത്തിൽ, ശമ്പള വർദ്ധനവിന് പകരം അടിസ്ഥാന ശമ്പളത്തിൽ കുറവ് വരുത്തുകയും, അലവൻസുകൾ പരിമിതപ്പെടുത്തുകയും, പല ആനുകൂല്യങ്ങളും എടുത്തും കളയുകയും ചെയ്തിരിക്കുന്നു.

എന്നിട്ട് ഇത്രനാളും പ്രതിഷേധമൊന്നും നടത്തിയില്ലേ?

നടത്തിയല്ലോ. രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തിലാണെന്ന് മാത്രം.

ആഗസ്റ്റ് 31 ന് സഹനദിനാ ചരണവും, ഗാന്ധിജയന്തി ദിനത്തിൽ സെക്രട്ടേറിയേറ്റ് നടയ്ക്കൽ ഉപവാസവും, നവംബർ ഒന്നിന് തുടങ്ങി പിന്നെ പ്രശ്ന പരിഹാരത്തിന് ഒരു മാസം സമയം വേണമെന്ന സർക്കാരിൻ്റെ അഭ്യർത്ഥന പരിഗണിച്ച് മാറ്റി വെച്ചതും, പ്രശ്ന പരിഹാരത്തിനോ ചർച്ചയ്ക്കോ വിളിക്കാത്തതിനെ തുടർന്ന് ഡിസംബർ 8 മുതൽ ജനുവരി 4 വരെ 28 ദിവസം നീണ്ട് നിന്ന സെക്രട്ടേറിയറ്റ് നടയ്ക്കലെ നിൽപ്പ് സമരവും, ജനുവരി നാലിന് സെക്രട്ടേറിയേറ്റ് പടിക്കൽ നടത്തിയ ധർണ്ണയും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. അതിനെ തുടർന്ന് ജനുവരി ആറ് മുതൽ ജനുവരി 17 വരെ കാസർഗോഡ് നിന്നാരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന വാഹന പ്രചാരണ ജാഥയും നടക്കുന്നുണ്ട്.
ഇതിലും പ്രശ്ന പരിഹാരമാകുന്നില്ലെങ്കിലാണ് ജനുവരി 18 ന് കൂട്ട അവധി എടുക്കുവാൻ ഡോക്ടർമാർ നിർബന്ധിതരായിരിക്കുന്നത്.

അപ്പോൾ കോവിഡും, അടിയന്തര ചികിത്സയുമെല്ലാം മുടങ്ങുമെന്നാണോ?

ഇല്ലേയില്ല. കോവിഡ്, അത്യാഹിത അടിയന്തര ചികിത്സാ സംവിധാനങ്ങളെ ബാധിക്കാതെയൊണ് കൂട്ട അവധി.

കോവിഡ് തുടങ്ങിയ കാലം മുതൽ, വാക്സിനില്ലാ കാലത്തും, മാസ്കും, പി.പി.ഇ കിറ്റും സുലഭമല്ലാതിരുന്നിട്ടും ജീവൻ പണയം വെച്ച്, സ്വന്തം ആരോഗ്യം മറന്ന്, കുടുംബത്തെ വിട്ട് ,രോഗീപരിചരണത്തിന് നേതൃത്വം നൽകിയവരാണ് സർക്കാർ ഡോക്ടർമാർ.
ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും, മറ്റ് പല ലോക രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും, നൽകിയ പോലെ അധിക വേതനമോ, ആനുകൂല്യങ്ങളോ നമ്മുടെ സംസ്ഥാനത്ത് നൽകിയില്ലെങ്കിൽ പോലും, നൽകി കൊണ്ടിരുന്ന ആനുകൂല്യവും, ശമ്പളവും വെട്ടിക്കുറയ്ക്കുന്ന നടപടി തീർത്തും മനുഷ്യത്വരഹിതമാണ്… നന്ദികേടാണ്.

കോവിഡ് തരംഗങ്ങൾ തുടർക്കഥയാകുമ്പോൾ, സാധാരണക്കാർക്ക് ആശ്രയമായ സർക്കാർ പൊതുജനാരോഗ്യ സംവിധാനങ്ങൾ സംരക്ഷിച്ച് നിർത്താൻ സഹകരിക്കുക.

കോവിഡ മുന്നണി പോരാളികളെ അംഗീകരിക്കുക…
പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കുക…