കേരളം വികസിക്കുന്നു മയക്കുമരുന്നിലൂടെ

1241
0

ഏതൊരു രാജ്യത്തിന്റെയും വികസനവും പുരോഗതിയും സമാധാനവും നിലനില്‍ക്കണമെങ്കില്‍ ആരോഗ്യവും അ ദ്ധ്വാനശീലവും ബുദ്ധിശക്തിയും പരസ്പരബഹുമാനവുമുള്ള യുവതലമുറയുടെ വ ളര്‍ച്ചയും അവരുടെ സമൂഹത്തിലുള്ള മൂല്യാധിഷ്ഠിത ഇടപെടലുകളും നിരന്തരമായി ഉ ണ്ടാകേണ്ടത് അത്യാവശ്യമാണ് എന്ന കാ ര്യം നിസ്തര്‍ക്കമാണ്. എന്നാല്‍ ലോകം മൊ ത്തം നാള്‍ ചെല്ലുന്തോറും അരക്ഷിതാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. സമ്പന്നതയുടെ മോഹവലയത്തില്‍വീണ് മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന വിദേശസംസ്‌കാരത്തെ അവിടുത്തെ യുവജനങ്ങള്‍ മടുത്ത് ഉപേക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ദാരിദ്രരേഖയ്ക്കു താഴെയുള്ള ഭൂരിപക്ഷം ഇന്ത്യന്‍ യുവത്വം അവര്‍ ഉപേക്ഷിച്ച ദുഷിച്ചുനാറിയ കുപ്പായങ്ങള്‍ എടുത്തണിഞ്ഞ് കോമാളികളായി അധ:പതിച്ചുകൊണ്ടിരിക്കുന്ന ദുഖകരമായ കാഴ്ചയാണുള്ളത്. ‘രാജ്യമില്ലാത്തതെണ്ടി രാജാപാര്‍ട്ടുകെട്ടുംപോലെ’ തനിക്കുചേരാത്ത വേഷഭൂഷണങ്ങളും തനിക്കുവഴങ്ങാത്ത ഭാഷാഗോഷ്ടികളും തനിക്കോ കുടുംബത്തിനോ താങ്ങാനാവാ ത്ത ഋണബാദ്ധ്യതകളും താങ്ങി സമൂഹത്തില്‍ അ രാജകത്വം സൃഷ്ടിച്ച് നാടിന്റെ സംസ്‌കാരത്തെ വി കലമാക്കുകയും സമാധാനജീവിതം തകര്‍ക്കുക യും ചെയ്യുന്ന ഒരവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത് കേരളത്തിലാണ്. ഇടയ്ക്കിടെ നാട്ടില്‍ വന്നുപോകുന്ന ഇവരുടെ വസ്ത്രധാരണങ്ങളും ഹെയര്‍സ്റ്റൈലും പഞ്ചനക്ഷത്രജീവിതരീതികളും കണ്ടുമോഹിച്ച് അതിനെ വികലമായി അനുകരിച്ച് രണ്ടുംകെട്ട പരുവത്തില്‍ ജീവിക്കുന്ന പട്ടിണിപാവങ്ങളായ നമ്മുടെ യുവാക്കള്‍ ഈ അനുകരണജീവിതം നയിക്കാന്‍ വേണ്ട പണസമ്പാദനത്തിന് തിരഞ്ഞെടുക്കുന്ന വഴികളാണ് ഇന്ന് കേരള സമൂഹത്തെ ഭയപ്പെടുത്തുന്നത്.
കേരളത്തില്‍ ശ്രീ. ഋഷിരാജ് സിങ് എക് സൈസ് കമ്മീഷണറായശേഷമാണ് നമ്മുടെ മിഡില്‍ സ്‌കൂള്‍തലം മുതല്‍ മുകളിലേക്ക് പ്രഫഷണല്‍ കോളേജുകള്‍ വരെ വ്യാപിച്ചുകിടക്കുന്ന കഞ്ചാവ്,മയക്കുമരുന്ന് ലോബികളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ഭീകരത അല്‍പമെങ്കിലും പുറത്തുവരാന്‍ തുടങ്ങിയത്. അതിനുവേണ്ടി അദ്ദേഹം ധാരാളം ബോധവത്കരണ കുറിപ്പുകള്‍ നവമാധ്യമങ്ങളിലൂടെ പൊതുജനത്തെ അറിയിച്ചുകൊണ്ടിരിക്കുന്നു. എന്നുമാത്രമ ല്ല ലഹരിക്കടത്തുകാരെക്കുറിച്ചോ ഉപയോഗിക്കുന്നവരെക്കുറിച്ചോ പൊതുജനങ്ങള്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ അദ്ദേഹത്തിന്റെ പ്രത്യേക ഫോണ്‍നമ്പരില്‍ അ റിയിക്കാനും വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അടുത്തകാലത്തായി പാലക്കാട്,തൃശ്ശൂര്‍,പെരിന്തല്‍മണ്ണ,കോഴിക്കോട്,കൊച്ചി,തിരൂര്‍,കുറ്റിപ്പുറം കോട്ടയ്ക്കല്‍,അടിവാരം,താമരശ്ശേരി,ഇടുക്കി,കാസര്‍ക്കോട് തുടങ്ങി കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും എക്‌സൈസ് പോലീസ് സംഘങ്ങ ള്‍ നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപ വിലവരുന്ന കഞ്ചാവ്, ഹെറോയിന്‍ തുടങ്ങി നിരവധി മയക്കുമരുന്നുകളും ആരോഗ്യത്തിനു ഹാനികരമായ ലഹരിമരുന്നുകളും, പുക യില ഉല്‍പന്നങ്ങളുമാണ്. ഇതിനെല്ലാം പിടിയിലായിട്ടുള്ളത് പതിനാറു മുതല്‍ ഇരുപത്തിയഞ്ചു വയസ്സുവരെ മാത്രം പ്രായമുള്ള കൗമാരക്കാരും യുവാക്കളുമായിരുന്നു എന്നുള്ളത് നിരീക്ഷണവിധേയമാക്കേണ്ടതുണ്ട്.
ആര്‍ഭാടജീവിതത്തോടുള്ള അമിതാസക്തിയും അതുലഭിക്കാത്തതിന്റെ നിരാശ യും കുട്ടികളെ മാനസികമായി അലട്ടുമ്പോള്‍, ദരിദ്രരായ രക്ഷിതാക്കളില്‍ നി ന്നും അടിച്ചുപൊളിക്കാനുള്ള വക ലഭിക്കില്ല എന്നുറപ്പാകുമ്പോള്‍ യുവാക്കള്‍ കുറുക്കുവഴികളിലൂടെ ലഭിക്കുന്ന പണത്തില്‍ ആകൃഷ്ടരാകുന്നു. ഈ യുവാക്കളെയാ ണ് കുറഞ്ഞ അദ്ധ്വാനം കൊണ്ട് കൂടുത ല്‍ പണംസമ്പാദിക്കാ ന്‍ ലഹരിമാഫിയകള്‍ സ്വാധീനിക്കുന്നത്. സ്വന്തം ഭാവിയും കു ടുംബത്തിന്റെ പ്രതീക്ഷയും തകര്‍ത്ത് നാ ടിന്റെ ഭാവി അപകടത്തിലാക്കി അവസാ നം ജയിലറയ്ക്കുള്ളി ല്‍ അവസാനിക്കുന്ന ജീവിതമാണ് മയക്കുമരുന്നു മാഫിയകളു ടെ ചട്ടുകങ്ങളായി പ്ര വര്‍ത്തിക്കുന്ന യുവാക്കളെ കാത്തിരിക്കുന്നത് .
വികസിച്ചു എന്നവകാശപ്പെടാന്‍ ഭരണാധികാരികളും അവരുടെ പാര്‍ട്ടികളും അവരുടെ ഭരണകാലത്ത് നടത്തിയിട്ടുള്ള ഭൗതികനേട്ടങ്ങളാണ് അഭിമാനത്തോടെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഉയ ര്‍ത്തികാട്ടുന്നത്. എന്നാല്‍ ആ നേട്ടങ്ങള്‍ അനുഭവിക്കാന്‍ ലഹരിക്കടിമകളായ, മസ്തിഷ്‌കം ദ്രവിച്ച, ആരോഗ്യം നശിച്ച ഒരു തലമുറയായിരിക്കും അവശേഷിക്കുക എന്നത് അവരാരും ഓര്‍ക്കുന്നില്ല.
അധ്യാപകനെ മര്‍ദ്ദിക്കുന്ന വിദ്യാര്‍ത്ഥികളും മാതാപിതാക്കളെ തല്ലിക്കൊല്ലാന്‍ മടിയില്ലാത്ത മക്കളും, പ്രായവും ബന്ധവും പരിഗണിക്കാതെ നിഷ്ഠൂരമായി സ്ത്രീപീഡനങ്ങള്‍ നടത്തുന്ന സഹോദരന്മാരും, പരസ്പരം ചതിച്ചുകൊല്ലുന്ന ‘ചങ്ക് ബ്രോസു’കളും നിറഞ്ഞ കലാപകലുഷിതമായ അരക്ഷിതഭൂമിയില്‍ ഭൗതികവികസനങ്ങള്‍കൊണ്ട് എന്തു ഫലമാണ് ലഭിക്കുക.
പത്രങ്ങളിലും ചാനലുകളിലും കോടികളുടെ മയക്കുമരുന്നും കഞ്ചാവിന്റെയും, ഹെറോയിന്റെയും, കള്ളക്കടത്തുകള്‍ പിടികൂടിയതിന്റെയും വാര്‍ത്തയില്ലാത്ത ഒരു ദിവസംപോലും ഇല്ല. എന്നിട്ടും ഈ അവസ്ഥ ആരെയും അലോസരപ്പെടുത്തുന്നില്ല എ ന്നുള്ളത് വളരെ ദുഃഖകരമാണ്. ഈ വാര്‍ത്തകള്‍ ക്കെല്ലാം 24 മണിക്കൂറിന്റെ ആയുസ്സുമാത്രമേയുള്ളൂ എന്നത് മയക്കുമരുന്നു മാഫിയകളുടെ സ്വാധീനം എത്രമാത്രം ശക്തമാണെന്നതിനുള്ള തെളിവാണ്.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് പലപ്പോഴും കത്തി നില്‍ക്കാറുള്ള വാര്‍ത്തകള്‍ എ ന്തുകൊണ്ടാണ് ഒരുവാരം പോലും സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാത്തത്. പിന്നീട് ആ വാര്‍ത്തകള്‍ എ ങ്ങനെയാണ് തമസ്‌കരിക്കപ്പെട്ടത് എ ന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്വപ്പെട്ടവരുടെ മൗനം സമൂ ഹം ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ പലപ്പോ ഴും മയക്കുമരുന്നിന്റെയും മോഷണങ്ങളുടെയും പിന്നിലെ കരങ്ങളെക്കുറിച്ചന്വേഷിക്കുമ്പോള്‍ പിടിയ്ക്കപ്പെടുന്നത് ഈനാട്ടുകാരല്ലാത്ത കുറെ കൗമാരക്കാരാണ്. ഇതുപോ ലെ തന്നെയാണ് അന്യ സംസ്ഥാനങ്ങളില്‍ സമാനകേസുകളില്‍ പിടിക്കപ്പെടുന്നത് അവിടുത്തുകാരായ കുട്ടികളല്ല എന്നത്. ഇവരില്‍ പലപ്പോഴും പ്രതികളാക്കപ്പെടുന്ന മലയാളികുട്ടികള്‍ ഇവിടെ നിന്നും കടത്തിക്കൊണ്ടുപോകുന്ന കുട്ടികളാണെന്ന് ചില വടക്കേ ഇന്‍ഡ്യന്‍ പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തകള്‍ വരാറുണ്ട്. ഒരിക്കലും ഈ വിധം നഷ്ടപ്പെടുന്ന കുട്ടികളെ തിരികെക്കിട്ടാറില്ല. നമ്മുടെയിവിടുത്തെക്കാള്‍ ഈ മാഫിയകള്‍ വടക്കെ ഇന്‍ഡ്യയില്‍ ശക്തമാണ്. ഒരു കാരണവശാലും പിടിക്കപ്പെടുന്ന കുട്ടികളെ ശിക്ഷിക്കുകയോ ജയിലിലടക്കുകയോ ചെയ്യാതിരിക്കുവാനും അവരെ മറ്റു സ്ഥലങ്ങളിലേക്കോ വിദേശത്തേയ്‌ക്കോ മാറ്റുന്നതിനും അവര്‍ക്കു കഴിയാറുണ്ട്.
നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന പല മാഫിയ സംഘങ്ങളും ഇവരു ടെയൊക്കെ ചെറിയ കൈകള്‍ മാത്രമാണ്. ഇവരെ തൊട്ടാല്‍ മുകളിലുള്ളവര്‍ക്കു മുതല്‍ പൊള്ളുന്നതിന്റെ യും കാരണം മറ്റൊന്നുമല്ല.
നമ്മുടെ നാട്ടിലെ നിയമസംവിധാനത്തിലെ പാളിച്ചകളാണ് അല്ലെങ്കില്‍ നിയമത്തിന്റെ അഭാവമാണ് ഇതുപോലെയുള്ളവരെ നിയന്ത്രിക്കാന്‍ കഴിയാത്തത് എന്നു പറയുന്നത് വെറുതെയാണ്. അത്ര ശക്തമായ നിയമങ്ങളാണ് നമുക്കുള്ളത്. എന്നാല്‍ അതു നടപ്പിലാക്കേണ്ടവര്‍ എങ്ങിനെ നിയമം നടപ്പിലാക്കാതിരിക്കാം എന്ന് ചിന്തിയ്ക്കുന്നത് ആരെയൊക്കെയോ ഭയന്നാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും മാഫിയകള്‍ക്ക് അതിശക്തമായ സ്വാധീനമുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുന്നതിന് ഉദ്യോഗസ്ഥന്മാര്‍ക്ക് അതിന്റേതായ പരാധീനതകളുണ്ടെന്നും പറയുമ്പോള്‍ ”കുടുംബമുണ്ടായിപ്പോയിട്ടാണ് അല്ലെങ്കില്‍ കുറെയെണ്ണത്തിനെയെങ്കിലും മുകളിലെ തട്ടില്‍ നിന്നും ചുട്ടുകളഞ്ഞ് നിയമം നടപ്പിലാക്കാനുള്ള പ്രതിബന്ധം ഒഴിവാക്കിയേനെ” എന്നു പറഞ്ഞ നാടകക്കാരന്റെ വാക്കുകള്‍ സ്മരിക്കാതിരിക്കാനാവില്ല.
ഒരു കേന്ദ്രത്തിലിരുന്ന് ബഹുജനങ്ങളിലേക്ക് വര്‍ഗ്ഗീയവംശീയത വളരെവേഗം പ്രചരിപ്പിക്കുന്നതിനു കഴിവുള്ളവര്‍ ഇവയ്‌ക്കൊപ്പം ആയുധങ്ങളും മയക്കുമരുന്നും മറ്റുജീവനോപാധികളും കൂടിയാണ് വിതരണം ചെയ്യുന്നത്. ചെറിയ മീനുകളെ തിന്നുജീവിക്കുന്ന വലിയ മീനുകളുടെ ലോകം സമാഗതമായിരിക്കുന്നു എന്ന് പരിതപിക്കുന്നതിനു പകരം ഓരോ വ്യക്തികള്‍ക്കും എന്താണ് ചെയ്യാനാവുക എന്നാണ് ചിന്തിക്കേണ്ടത്.
ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചു രൂപപ്പെട്ട ജീവിതരീതികളും സൈബര്‍സംസ്‌കാരവും ഈ മാഫിയകളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയവത്ക്കരിക്കുമ്പോള്‍ എന്തുകൊണ്ടോ രാജ്യത്തെ നിയമസംവിധാനത്തെ ഇവര്‍ക്കെതിരെ ഏകോപിപ്പിക്കാന്‍ കഴിയാതെ പോകുന്നു. അതിനുമുണ്ട് പലര്‍ക്കും ന്യായീകരണം ഇതിന്റെയൊന്നും നിയന്ത്രണം ഇവിടെയല്ല, വിദേശങ്ങളിലാണെന്ന്. ചുരുക്കിപ്പറഞ്ഞാല്‍ ഇതൊക്കെ ഇങ്ങനെയേ നടക്കൂ എന്ന തുറന്നുപറച്ചിലാണത്. ”രാജ്യത്തിന്റെ സകലനിയന്ത്രിതമേഖലകളിലും കടന്നുകയറുന്ന സൈബര്‍ രാജാക്കന്മാരെ വെല്ലാന്‍ ഇനിയുംനമുക്ക് നൂറുവര്‍ഷം കാത്തിരിക്കേണ്ടിവരും എന്ന് സ്വയം വിലകുറച്ചു കാണുകയല്ല മേധാവികള്‍ ചെയ്യേണ്ടത് പകരം ഭരണം കയ്യാളുന്നവര്‍ ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ എന്ന മനോഭാവം മാറ്റിവച്ച് സധൈര്യം നിയമം നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങണം.
ഈ ശക്തികളെ ചെറുത്ത് നമ്മുടെ കുട്ടികളെ ഈ വിപത്തില്‍നിന്നും രക്ഷിക്കാന്‍ പോലീസോ എക് സൈസോ മാത്രം വിചാരിച്ചാല്‍ നടക്കില്ല. ആത്മാര്‍ഥതയും ആര്‍ജ്ജവവും ഇച്ചാശക്തിയുമുള്ള ഭരണാധികാരികളും ഉദ്യോഗസ്ഥരും ഉണ്ടെങ്കിലും ശക്തരായ മയക്കുമരുന്നു മാഫിയകളുടെ ഭീഷണിക്കും അക്രമത്തിനും കോഴപ്പണത്തിനും മുന്നില്‍ അടിയറവുപറയാറാണ് പതിവ്. ഭയക്കാതെ പതറാതെ ധൈര്യപൂര്‍വ്വം അവരെ നേരിടാനും ഉന്മൂലനം ചെയ്യുവാനും ഉള്ള പ്രായോഗികബുദ്ധിമുട്ടുകള്‍ അനവധിയുണ്ട്. എങ്കിലും ഈ വിപത്തിനെതിരെ പോരാടാതിരിക്കാന്‍ മൂല്യബോധമുള്ള സമൂഹത്തിനു കഴിയുമോ? നമ്മുടെ സ്‌കൂളുകളും കോളേജുകളും ചെറുപ്പക്കാര്‍ കൂട്ടമായി ജോലി ചെയ്യുന്ന ഐ.റ്റി പാര്‍ക്കുകളും കേന്ദ്രീകരിച്ചാണ് മയക്കുമരുന്നിന്റെ വിപണനം ഏറ്റവും കൂടുതല്‍ നടക്കുന്നത്. ചെറുപ്പക്കാര്‍ കൂട്ടായി പ്രവര്‍ത്തിക്കുന്ന എല്ലാ ഇടങ്ങളിലും ഈ മാഫിയ അവരുടെ വേരുകള്‍ ഉറപ്പിച്ചുകഴിഞ്ഞു. സാമൂഹ്യ സംഘടനകള്‍ക്ക് അവരെ ചെറുത്തുതോല്‍പിക്കുക എന്നുള്ളത് ദുഷ്‌കരമാണ്. അതുകൊണ്ടുതന്നെ അവരോടു യുദ്ധം ചെയ്യാന്‍ പോലീസും എക്‌സൈസും മറ്റ് ഔദ്യോഗിക സംവിധാനങ്ങളും ഭരണാധികാരികള്‍ ഉപയോഗിക്കട്ടെ. അതിലുപരിയായി നമ്മുടെ കുട്ടികളെ ഈ ദുഷ്ട ശക്തികളുടെ കൈ യ്യില്‍ പെടാതിരിക്കാന്‍ നമ്മള്‍ ത ന്നെ മുന്നിട്ടിറങ്ങണം. രക്ഷകര്‍ത്താക്കളും അധ്യാപകരും സാമൂഹിക സാംസ്‌കാരിക സംഘടനകളും ഒത്തുചേര്‍ന്ന് ദുരഭിമാനവും അപകര്‍ഷതാബോധവും നീക്കിവെച്ച് കൂട്ടായി പരിശ്രമിച്ചാല്‍ ഫലപ്രദമായി ഈ വിപത്തിനെ നേരിടാന്‍ ഒരു പരിധിവരെയെങ്കിലും കഴിയും.
കുടുംബങ്ങളില്‍ സന്തോഷവും സമാധാനവും സ്‌നേഹവും നിറ ഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുവാ നും അധ്യാപകരെ വിശ്വാസത്തിലെടുത്ത് കുട്ടികളുടെ ദൈനംദിന പ്ര വര്‍ത്തനങ്ങള്‍ അവരെ ഇന്‍സള്‍ട്ട് ചെയ്യാതെ നിരീക്ഷിക്കാനും അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും തമ്മില്‍ നിരന്തരം ആരോഗ്യകരമായ കമ്മ്യൂണിക്കേഷന്‍ ഉണ്ടാകണം. കുട്ടികളുടെ തെറ്റുകളും കുറ്റങ്ങളും ചീത്തകൂട്ടുകെട്ടുകളും ദുരഭിമാനത്തിന്റെ പേരില്‍ മൂടിവച്ച് അവരെ മഹത്വവല്‍ക്കരിക്കുന്നതിലൂടെയാണ് പല രക്ഷകര്‍ത്താക്കളും കുട്ടികളെ സ്‌നേഹിച്ച് നശിപ്പിക്കുന്നത്.
സാമൂഹ്യ സാംസ്‌കാരിക സംഘടനകളും റെസിഡന്‍സ് അസ്സോസിയേഷന്‍പോലുള്ള അയല്‍ക്കൂട്ടങ്ങളും സമുദായസംഘടനകളും പരസ്പരം സഹകരിച്ച് പരിസരനിരീക്ഷണം നടത്തിക്കൊണ്ടിരുന്നാല്‍ സാമൂഹ്യവിരുദ്ധരായ ഈ കഞ്ചാവുകച്ചവടക്കാരെ തിരിച്ചറിഞ്ഞ് അധികൃതര്‍ക്കു കാട്ടികൊടുക്കാന്‍ കഴിയും. അമിതസ്വാതന്ത്ര്യങ്ങളും അ നാവശ്യസംരക്ഷണങ്ങളും ആവശ്യത്തിലധികം പണവും കൊടുത്ത് ഏതോ ഒരു അന്യഗൃഹ ജീവിയായിട്ടാണ് പല രക്ഷിതാക്കളും നമ്മുടെ യുവതലമുറയെ വളര്‍ത്തുന്നത്. പകരം ജീവിതമൂല്യങ്ങള്‍ മനസ്സിലാക്കി കഷ്ടപ്പാടും ദുരിതവും പോലെതന്നെ ചതിയും വഞ്ചനയും എല്ലാം നിറഞ്ഞ ജീവിത പാഠങ്ങള്‍ വളരെ ചെറുതിലെ കുട്ടികള്‍ക്കു പകര്‍ന്നു നല്‍കാന്‍ മാതാപിതാക്കള്‍ക്കു കഴിഞ്ഞാല്‍ ഒരു മയക്കുമരുന്നിനും ലഹരിക്കും അവരെ സ്വാധീനിക്കാന്‍ കഴിയില്ല.