ഉണരുന്നപ്രഭാതങ്ങൾ

295
0

സിസിൽ മാത്യു കുടിലിൽ

അല്പംമാത്രം തണുപ്പുള്ള പ്രഭാതത്തിൽ മുറിയിലെ ജനലഴികളിൽ പിടിച്ച്ദൂരേക്ക്നോക്കിനിൽക്കും. ചിലപ്പോൾ മഴ പനിച്ചുപെയ്യുന്ന പുലരികളിലായിരിക്കും. ചെറുമഴത്തുള്ളികൾ ഇലകളിൽ വീണുതാങ്ങാനാവാതെ, അവനനുത്തമണ്ണിലേക്ക്വീഴുന്നതും നോക്കി. മറ്റുചിലപ്പോൾ തണുപ്പുള്ളപ്രഭാതത്തിൽ ഗുൽമോഹർ വീണുകിടക്കുന്ന വഴിത്താരയിലൂടെ കുറെദൂരംനടക്കും. ഉദയാംബരത്തിലേക്ക്കണ്ണുംനട്ട്സുഷുപ്തിയിൽനിന്നുണരുന്നപുലരിയിലേക്ക്നോക്കിഅങ്ങനങ്ങിരിക്കും. സൂര്യന്റെപ്രഭാതകിരണങ്ങൾഅവളുടെതുടുത്തകവിളുകളിൽതട്ടിതിളങ്ങുമായിരുന്നു. പുറത്തേക്ക്പോകാത്ത പ്രഭാതത്തിൽ ജനലരികിലെ കട്ടിലിൽ കിടന്നുപുതപ്പിനെയും പുണർന്ന്, തണുത്തപ്രഭാതങ്ങളെനോക്കികാണും. ചിലദിവസങ്ങളിൽ പ്രഭാതരശ്മികൾ ജനലഴികൾക്കിടയിലൂടെ പുതപ്പിനുള്ളിലേക്ക്ഇറങ്ങുമ്പോഴായിരിക്കും ഉണരുക. നല്ലതണുപ്പുള്ളപുലരികളിൽപുതപ്പിനുള്ളിൽസ്വപ്നതല്പത്തിൽഉറങ്ങാൻഈപ്രായത്തിലുള്ളഏതൊരുപെൺകുട്ടിയും മോഹിക്കും.പക്ഷെഷാർലറ്റ്അതിലേറെപ്രഭാതങ്ങളെസ്നേഹിച്ചിരുന്നു. ചിത്രശലഭത്തിന്റെ ചുംബനം കൊതിക്കുന്ന പനിനീർപുഷ്പ്പത്തെപ്പോലെ ആതരളിതമനസ്സിൽ പ്രഭാതങ്ങൾ നിറഞ്ഞുനിൽക്കും.

അങ്ങനെഒരോപൊൻപുലരികളുംഅവൾനോക്കികാണും. ഒരോപുൽക്കൊടിയിലും വൈര്യംപതിച്ചുകടന്നുപോകുന്ന സൂര്യാംശു. ഉദയസൂര്യൻപലഭാവങ്ങളിലായിരുന്നുഷാർലറ്റിന്റെമനസ്സിൽ, ചിലപ്പോൾ രൗദ്രഭാവത്തിലും മറ്റൊരിക്കൽ വജ്ര ശോഭയോടുകൂടി പിന്നെകുങ്കുമപ്പൊട്ടിന്റെ വിനയഭാവത്തിൽ, മറ്റുചിലപ്പോൾ കാർമേഘങ്ങളാൽ മൂടിയ വിഷാദഭാവപശ്ചാത്തലത്തിൽ, അങ്ങനെപ്രാഭാതങ്ങൾഅവൾക്കേറെഇഷ്ടമായിരുന്നു. മഞ്ഞുകണങ്ങളിൽ സൂര്യകിരണങ്ങളുടെ സ്പർശനത്താൽ ഉരുകി ഇല്ലാതാകുന്നപോലെ… അവളുടെ ദുഃഖങ്ങളെല്ലാം പ്രകൃതിയിൽ അലിഞ്ഞില്ലാതാകും. ശരിക്കുംഅങ്ങനെതന്നെയായിരുന്നുഅവളാഗ്രഹിച്ചതും… അവളുടെമനസ്സും….

ഈനീലഗിരിക്കുന്നിൽ,തണുത്തസായാഹ്നങ്ങളിലെഅസ്തമയങ്ങൾക്കുംവല്ലാത്തനിറക്കാഴ്ചയാണ്. കുളിച്ച്മുടികളിൽ ഈറനണിഞ്ഞശാലീനസുന്ദരിയെപോലെ… മിഴികളെ അവിസ്മരണീയമാക്കുന്നകാഴ്ച. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം. പ്രഭാതത്തിൽ വളഞ്ഞുകിടക്കുന്ന വഴികളിലൂടെ കുറെദൂരം നടന്ന്കുന്നിൻമുകളിൽ പോയി ഇരുന്നശേഷം വീട്ടിലേക്ക്നടക്കും. നടന്നുപോകുന്ന വഴിയുടെ അങ്ങേയറ്റത്ത്മൈതാനത്തിൽ കുറേ ആൺകുട്ടികൾ ടീഷർട്ടും ബെർമുഡയുമിട്ട്പന്തു കളിക്കുന്നതുകാണാം. അല്പനേരംനിന്നുകാണും. അവിടമാകെ ആൺകുട്ടികളുടെ ഒച്ചയുംബഹളവും നിറഞ്ഞുനിൽക്കും. ഷാർലറ്റ്ഇന്നാ കാഴ്ചകളെല്ലാം ആസ്വദിച്ചുതുടങ്ങി. മരങ്ങളോടും പൂക്കളോടും കുശലംപറഞ്ഞു തിരികെവീട്ടിലേക്ക്, നടന്നുപോകവേ പൂമണവും ഉള്ളിലൊതുക്കി എവിടെനിന്നോ മന്ദമായി വന്നൊരുതെന്നൽ അവളുടെചെംചൊടികളിൽമുത്തമിട്ട്കടന്നുപോയി. സുഗന്ധവാഹിനിയായ ഇളംതെന്നൽ പോലും അവളെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഷാർലറ്റ്വീട്ടിലെത്തിയാലും മെഴ്സിയാന്റി ഉറക്കമുണർന്നിട്ടുണ്ടാവില്ല. അല്ലേലും ആന്റിവൈകിയെ ഉണരു. ഹോസ്പിറ്റലിലെ തിരക്കുകൾകാരണം മിക്കപ്പോഴും വളരെവൈകിയാണ്വീട്ടിൽ വരുന്നത്. നടന്നും ഓടിയും ഈതണുപ്പത്തുപോലും വിയർപ്പുമണികൾ അവളുടെമേനിയിൽ പറ്റിച്ചേർന്നിരുന്നു. കുളിച്ചുഫ്രഷായി പുതിയൊരു പ്രഭാതത്തിന്സ്വാഗതമരു ളിക്കൊണ്ട്കിച്ചണിലേക്ക്കയറും. ഷാർലറ്റ്കോഫിഉണ്ടാക്കിചെല്ലുമ്പോഴാണ്ആന്റിമിക്കപ്പോഴുംഉണരാറുള്ളത്. ശരിക്കുംആന്റിക്ക്ഈഭൂമിയിൽഞാൻമാത്രമേയുള്ളു.ഷാർലറ്റ്ചിന്തിക്കും.ഹസ്ബൻഡ്ഡോ.തോമസ്മരിച്ചതിൽപിന്നെആവീട്ടിൽരണ്ട്ജോലിക്കാർക്കൊപ്പമാണ്മേഴ്സിയാന്റി.അങ്ങനെഞാനുംമേഴ്സിയാന്റിയൊടൊപ്പമായിട്ട്നാല്വർഷങ്ങൾകഴിഞ്ഞിരിക്കുന്നു.

“ഗുഡ്മോണിങ്ആൻറി”പ്രഭാതത്തിൽആന്റിയെവിഷ്ചെയ്തുകൊണ്ട്കട്ടിലിനരികിൽഇരിക്കും. അവളുടെ കുട്ടിത്തം നിറഞ്ഞസംസാരം കേൾക്കാൻ ഡോക്ടർമേഴ്സിക്ക്വളരെഇഷ്ടമാണ്.

“ഇന്ന്എങ്ങോട്ടായിരുന്നുയാത്ര,നീലക്കുറിഞ്ഞികൾപൂത്തുനിൽക്കുന്നതാഴ്വരയിലേക്കോ… അതോ അരുവിക്കരയിലെ വെള്ളച്ചാട്ടങ്ങൾക്കരികിലൂടെമാരിയമ്മൻകോവിലിലേക്കോ…?”സ്നേഹത്തോടെമേഴ്സിയാന്റിചോദിക്കും.

“ഇന്നുഞാൻഅവടെയൊന്നുമല്ലആൻറ്റിപോയത്,ഇന്ന്കുറേനടന്നു. തടാകക്കരയിലെ മൈതാനത്ത്കുറച്ചാൺകുട്ടികൾ പന്തുകളിക്കുന്നുണ്ടല്ലോ…,അതുംകണ്ട്കുറേനേരംനിന്നു.”ഷാർലറ്റ്അല്പംകുസൃതിനിറഞ്ഞചിരിയോടുകൂടിപറഞ്ഞു.

“വളർന്നുവല്യപെണ്ണായെന്നൊരുചിന്തപോലുമില്ല. ഇങ്ങനെകളിച്ചുനടന്നാമതി”മേഴ്സിയാന്റിപറയും.

“മൈതാനത്ത്കളിക്കുന്നകുട്ടികളിൽസജിത്ത്ഉണ്ടായിരുന്നോ…?”മേഴ്സിയാന്റിയുടെആചോദ്യത്തിൽഷാർലറ്റിന്റെമുഖത്ത്ലജ്ജകൾനിഴലിച്ചുകാണാമായിരുന്നു. ഒരുപ്രണയത്തിലേക്ക്ഷാർലറ്റ്വഴുതിവീണിരുന്നോഎന്ന്ഡോക്ടർക്ക്തെല്ല്സംശയം. ഡോക്ടർജോർജ്ജിന്റെയും ശാലിനിയുടെയും കൂടെസജിത്ത്പലപ്പോഴും വീട്ടിൽവന്നിട്ടുണ്ട്. മദ്രാസ്ക്രിസ്ത്യൻ കോളജിൽ ഡിഗ്രിപൂർത്തിയാക്കി പപ്പയുടെയും മമ്മിയുടെയും കൂടെനിൽക്കുമ്പോഴാണ്ഷാർലറ്റിനെ പരിചയപ്പെടുന്നത്. ആ പരിചയമൊരുപ്രണയബന്ധത്തിലേക്ക്മാറുകയായിരുന്നു. ഷാർലറ്റിന്റെ കുസൃതിനിറഞ്ഞ ചിരികാണുമ്പോൾ തന്നെവല്ലാത്തസന്തോഷമാണ്ഡോക്ടർമേഴ്സിക്ക്. മുമ്പൊരിക്കലുംഅവളിങ്ങനെചിരിച്ചുകണ്ടിട്ടില്ല. ഈഏകാന്തതയിൽനിന്ന്മാറിപ്രഭാതത്തിൽഇങ്ങനെയുള്ളനടത്തങ്ങൾ,ചിലശീലങ്ങൾഷാർലറ്റിനെകൂടുതൽകോൺഫിഡൻസ്വരുത്തും. ഡോക്ടറുടെഒരുട്രീറ്റ്മെന്റിന്റെഭാഗവുമാണിത്. ദീർഘകാലത്തെഒറ്റപ്പെടലുംഏകാന്തതയും,ആഅവസ്ഥയിൽനിന്ന്മാറിവരാൻഅല്പംസമയംഎടുക്കും. അത്ഡോക്ടർമേഴ്സിമാത്യുവിന്നന്നായിഅറിയാം.

സ്നേഹിക്കാൻമാത്രംഅറിയാവുന്നമേഴ്സിയാന്റി.അത്രയേറെവാൽത്സല്യംനിറഞ്ഞവാക്കുകളായിരുന്നുമേഴ്സിയാന്റിയുടേത്.മോളെഎന്നുമാത്രംഎന്നെവിളിക്കുന്നമേഴ്സിയാന്റി. അങ്ങനൊരുവിളികേൾക്കാൻഎത്രനാളുകളായിആഗ്രഹിക്കുന്നതായിരുന്നു.ഒഴിവുസമയങ്ങളിൽഷാർലറ്റ്ഓർക്കും.ഹോസ്പ്പിറ്റലിൽപോകുന്നദിവസങ്ങളിൽഷാർലറ്റ്വീട്ടിൽതന്നെയായിരിക്കും.ഷാർലറ്റിനെകൂട്ടിഡോക്ടർഹോസ്പ്പിറ്റലിൽപോകാൻതാല്പര്യപ്പെടില്ല. അവിടുത്തെഏകാന്തതഷാർലറ്റിനെഒരിക്കലെങ്കിലുംപിന്നോട്ടുകൊണ്ടുപോയാൽ, അങ്ങനൊരവസ്ഥഇനിഓർക്കാൻകൂടിവയ്യ.സ്വന്തമെന്നുപറയാൻആരുമില്ലാതിരുന്നഇരുവരുടെയുംഇടയിൽഅഗാധമായസ്നേഹബന്ധംനിലനിന്നിരുന്നു.

ഒരിക്കൽഎല്ലാവരുമുള്ളസന്തുഷ്ടകുടുംബമായിരുന്നുഡോക്ടർമേഴ്സിയുടേത്. ഭർത്താവ്ഡോ.തോമസുംഏകമകൻജോയലുമായിസന്തോഷത്തോടെകഴിഞ്ഞനാളുകൾ. മകൻഅമേരിക്കയിലേക്ക്ഉപരിപഠനത്തിന്പോയതിൽപിന്നാണ്അവരുടെജീവിതത്തിൽതാളപ്പിഴകൾസംഭവിച്ചത്. പിച്ചവെച്ചുനടന്നപ്രായംമുതൽഅമ്മയുടെകൈയുംപിടിച്ചുനടന്നമകൻ. അവനിൽപെട്ടന്നൊരുമാറ്റംഅവർക്ക്ഉൾക്കൊള്ളുന്നതിലുംഅപ്പുറമായിരുന്നു.

ഒരുഅമേരിക്കകാരിയുമായിഅടുത്തപ്പോഴുംപിന്നീടവളെവിവാഹംകഴിച്ചപ്പോഴുമൊക്കെഞങ്ങൾഎതിർപ്പുകളൊന്നുംപറഞ്ഞില്ല. എന്നിട്ടും….എന്നിട്ടും…. അവന്റെജീവിതത്തിൽമാറ്റംവരുമെന്ന്ചിന്തകളിൽപോലുമില്ലായിരുന്നു. പപ്പയെയുംമമ്മിയെയുംഅവനുവേണ്ടാതെയായി…പിന്നെഅവൻഒരിക്കൽപോലുംഈനാട്ടിലേക്ക്വന്നില്ല. തനിച്ചായജീവിതം. ഏകമകൻഅതുംഇത്രചെറുപ്പത്തിൽഎന്തിനായിരിക്കുംഅവൻഞങ്ങളെഉപേക്ഷിച്ചത്…? അവന്റെതായലോകംതേടി… ഏങ്ങോട്ടോ…ലോകത്തിന്റെവിശാലതയിൽബന്ധങ്ങൾക്ക്വിലയില്ലാതെയായി. പലചോദ്യങ്ങളുംഞങ്ങളോട്തന്നെചോദിച്ചുതുടങ്ങി. ഒരുചോദ്യചിഹ്നംപോലെയായിഞങ്ങളുടെജീവിതം.ഈതണുത്തഅന്തരീക്ഷത്തിൽപോലുംഅവരുടെമനസ്സുകൾഉരുകുകയായിരുന്നു,പുത്രവിയോഗത്താൽ.അങ്ങനെവർഷങ്ങൾപലതുകഴിഞ്ഞു.

പതിയെപതിയെഓർമ്മകളുടെഇതളുകൾകൊഴിഞ്ഞുവീണിരുന്നു,പിന്നീടൊരിക്കൽപോലുംപുനർജനിക്കാനാകാതെമണ്ണിൽലയിച്ചുചേർന്നിരുന്നു. തമ്മിൽതമ്മിൽസാന്ത്വനിപ്പിച്ച്ദിവസങ്ങൾകടന്നുപോയി.ഒരുസന്ധ്യാനേരത്തായിരുന്നുഭർത്താവിന്റെപെട്ടെന്നുള്ളവിയോഗം. ആവിയോഗംഡോക്ടർമേഴ്സിയെവല്ലാതെതളർത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങൾ ശരിക്കും ശൂന്യതയിലൂടെയാണ്കടന്നുപോയത്. ഷാർലറ്റിന്റെവരവോട്കൂടിയാണ്ഈവീടൊന്ന്ഉണർന്നത്.

ഹോസ്പിറ്റലിലെസൈക്യാട്രിവിഭാഗംമേധാവിയായിരുന്നുഡോക്ടർമേഴ്സിമാത്യു. വിഭ്രാന്തിയുടെ ആദ്യഘട്ടങ്ങളിൽ ഡോക്ടർ മേഴ്സിമാത്യുവിന്റെ ട്രീറ്റ്മെന്റിലായിരുന്നു ഷാർലറ്റ്. മറ്റുരോഗികളോടൊന്നും തോന്നാത്തസ്നേഹം എന്നോട്എങ്ങനെതോന്നി. ഷാർലറ്റ്പലപ്പോഴുംചിന്തിക്കും.തന്റെമനസ്സിനേറ്റവൈകല്യങ്ങളിൽമേഴ്സിയാന്റിഎന്നുംഒരുതണലായിരുന്നു. ഒരുപക്ഷെഞാനിവിടെഎത്തിയില്ലായിരുന്നെങ്കിൽആഇരുണ്ടവീട്ടിൽഎന്നേക്കുമായിഒടുങ്ങുമായിരുന്നു. അല്ലെങ്കിൽമെന്റൽഹോസ്പ്പിറ്റലിന്റെഏതെങ്കിലുംഅകത്തളങ്ങളിൽനാൽപ്പതുപേരിൽഒരാളായിജീവിതംമുഴുവനും…ഹൊആലോചിക്കുമ്പോൾപേടിയാകുന്നു.

ജീവിതത്തിലെഅന്ധകാരത്തിൽനിന്നായിരുന്നുഷാർലറ്റ്ഇവിടേക്ക് എത്തപ്പെട്ടത്. ഭൂതകാലങ്ങളിൽഅവളുടെബാല്യവുംകൗമാരവുമെല്ലാംആഡംബരംമണക്കുന്നഅന്ധകാരത്തിലേക്ക്തള്ളപ്പെട്ടുപോയിരുന്നു. ശരിക്കുംആഡംബരംനിറഞ്ഞജീവിതം.പക്ഷെഅവിടൊരിക്കലുംഅവൾക്ക്സമാധാനമില്ലായിരുന്നു. ഏകാന്തതയുടെദിനരാത്രങ്ങളായിരുന്നുഅവിടെ.പലപ്പോഴുംഅവ്യക്തമായൊരുഭയംഅവളെപിന്തുടരുന്നുണ്ടായിരുന്നു. ആകുലപ്പെട്ടമനസ്സുമായിവീടിനുള്ളിൽ,ആനിശ്ശബ്ദലോകത്ത്ഏകയായി….ചാറ്റൽമഴയുടെനനുത്തശബ്ദങ്ങളും, നിലാവുളളരാവിന്റെനിശ്ശബ്ദതയും,പ്രഭാതത്തിലെപക്ഷികളുടെആരവവും,വീട്ടുമുറ്റത്തെപനിനീർചാമ്പയുടെചുവട്ടിൽമണ്ണിൽപറ്റിച്ചേർന്നുകിടക്കുന്നപർപ്പിൾപൂക്കളുമൊന്നുംഅവളുടെമനസ്സിൽകൗമാരത്തിന്റെവർണ്ണങ്ങൾവിതറിയിട്ടില്ലായിരുന്നു. ഒരിക്കൽപോലുംഇതിന്റെയൊന്നുംമോഹിപ്പിക്കുന്നസൗന്ദര്യംമനസ്സിൽപതിഞ്ഞിട്ടില്ലായിരുന്നു.

ഷാർലറ്റിന്റെപ്ലസ്ടുകാലഘട്ടം. സാധാരണ പെൺകുട്ടികൾക്കുണ്ടാവുന്ന പ്രണയബന്ധങ്ങളൊന്നും ഷാർലറ്റിന്റെ ജീവിതത്തിൽസ്പർശിച്ചിട്ടില്ലായിരുന്നു. ഷാർലറ്റ്പലപ്പോഴുംമൂകമായാണ്കാണപ്പെട്ടത്. ഈപ്രായത്തിലുള്ള പെൺകുട്ടികൾ ആഗ്രഹിക്കുന്ന പോലെപലവർണ്ണങ്ങളുള്ള ഉടുപ്പുകളൊന്നും അവൾ ആഗ്രഹിച്ചിരുന്നില്ല. അവളുടെവികാരങ്ങളെല്ലാംഅന്ധകാരംനിറഞ്ഞആബംഗ്ലാവിൽ, ഒരിക്കലും അഴിയാനാവാത്തവിധം ചങ്ങലകളാൽബന്ധിക്കപ്പെട്ടിരുന്നു. വീടിനുള്ളിലെനാലുചുവരുകളിൽആരോടുംമിണ്ടാതെഏകയായിഇരുന്ന് നിശ്ശബ്ദതആസ്വദിക്കും.

വർഷങ്ങൾക്കുമുമ്പേനാട്ടിലെആവലിയവീട്ടിൽഭയത്തോടിരുന്നനാളുകൾ…. ഓർത്തുപോയി എന്റെകൗമാരകാലം. ദിവസവും മദ്യപിച്ചെത്തുന്ന പപ്പായുടെ കുത്തഴിഞ്ഞജീവിതം… മമ്മിയുമായി കലഹിക്കാത്തദിവസങ്ങൾ വിരളമായിരുന്നു. പാതിരാത്രിയിൽകയറിവരുന്നപപ്പ… ദേഷ്യത്തോടെ വാതിൽതുറക്കുന്നമമ്മി… പിന്നെയുണ്ടാകുന്ന വഴക്ക്. ഭയപ്പെടുത്തുന്നഏകാന്തതയിൽഎന്റെമുറിയിൽഉറങ്ങാതെകിടക്കുന്നഞാൻ. എനിക്ക്കൂട്ടായി മൗനവും പുറത്ത്കട്ടപിടിച്ച ഇരുട്ടുംമാത്രം. ഒരിക്കൽപോലുംസ്നേഹത്തോടെഒരുവാക്കുപോലുംപപ്പായിൽനിന്ന്ഉണ്ടായിട്ടില്ല.അന്യസ്ത്രീബന്ധത്തെപ്പറ്റിപപ്പായുമായിനിരന്തരംവഴക്കിടുന്നമമ്മി….ഒരുനോവുന്നഓർമ്മയായിമാറിയിരുന്നു.

മദ്യപിക്കാത്തനേരങ്ങളിൽഎസ്റ്റേറ്റിലെകണക്കുകൾനോക്കുകയായിരിക്കുംപപ്പ. ഒന്നിനുംഒരുകുറവുണ്ടായിരുന്നില്ല. ആവലിയവീട്ടിൽആഡംബരത്തിന്റെയുംഏകാന്തതയുടെയുംതടവറയിൽനീറുന്നമനസ്സുമായിഞാൻ.എന്റെമനസ്സിൽഈവീടൊരുശവക്കല്ലറയായിരുന്നു. ശൂന്യതയിൽഏകരായആത്മാക്കൾവസിക്കുന്നആഡംബരംമണക്കുന്നശവക്കല്ലറ.ഈചുവരുകൾതീർത്തഏകാന്തതയിൽ,നിശ്ശബ്ദതയ്ക്ക്കനംകൂടിവന്നു. പ്ലസ്ടുകഴിഞ്ഞാണ്ഞാൻകൂടുതൽചിന്തിക്കാൻതുടങ്ങിയത്.പപ്പായുമായുള്ളകലഹത്തിൽമമ്മിപലപ്പോഴുംസമനിലവിട്ട്പെരുമാറുമായിരുന്നു. അമിതമായിമദ്യപിക്കുന്നരാത്രികളിൽവഴക്കിൽകലാശിച്ച്മമ്മിയെ ഒരുപാട്തല്ലുമായിരുന്നു. ഒരോരാത്രികളുംമനസ്സിൽദുഃഖത്തിന്റെനൂതനവിത്തുകൾപാകിയായിരിക്കുംഅവസാനിക്കുക.

അങ്ങനെദിവസങ്ങൾകഴിയുംതോറുംപപ്പായുടെമദ്യപാനംകൂടിവന്നു. വീടിനു പുറത്തായിരുന്ന മദ്യപസദസ്സ്പി ന്നെപ്പിന്നെ വീട്ടിൽതന്നെയായി. വീട്ടുമുറ്റത്തിരുന്ന്സുഹൃത്തുക്കളുമൊത്ത്മദ്യപാനം. ഒരോദിവസങ്ങളിലും അട്ടഹാ സവും അസഭ്യംപറച്ചിലും ഗ്ലാസ്സുകൾ പൊട്ടിചിതറുന്നശബ്ദങ്ങളും, അങ്ങനെപാതിരാത്രിയോളം നീണ്ടു പോകും. ഒഴിഞ്ഞകുപ്പികളുംപൊട്ടിയഗ്ലാസുകളുംചിതറിക്കിടക്കുന്നചിപ്സ്സുകളും. ഹോ… പലപ്പോഴും ബോധംമറയുന്നതു വരെ കുടിക്കുമായിരുന്ന പപ്പയെതാങ്ങിപിടിച്ചുകൊണ്ടാണ്മമ്മി വീടിലുള്ളിലേക്ക്കയറുന്നത്. പപ്പയുടെ ചില സുഹൃത്തുക്കളുടെ നോട്ടങ്ങൾ മമ്മിയിലും എന്നിലേക്കും ആയിതുടങ്ങി. അങ്ങനെ ദിവസങ്ങൾ പലതുകഴിഞ്ഞു.

ഒരിക്കൽമദ്യപസദസ്കഴിഞ്ഞ്പപ്പായുടെസുഹൃത്ത്മമ്മിയെകയറിപിടിച്ചസംഭവമുണ്ടായി.ആസംഭവംമമ്മിയെഒരുപാട്തളർത്തിയിരുന്നു. സ്വന്തംവീടിന്റെഉള്ളകങ്ങളിൽപോലുംസുരക്ഷിതത്വമില്ലായ്മ… പലപ്പോഴും അവരുടെ അഭിമാനബോധം നശിക്കുന്നതായിതോന്നി. ജീവിതത്തിൽഈയൊരവസ്ഥഒരുസ്ത്രീകളിലുംഉണ്ടാകല്ലേഎന്നുപ്രാർത്ഥിച്ചു.ഒരോദിവസംകഴിയുമ്പോഴുംകാര്യങ്ങൾകൂടുതൽവഷളായിവന്നു. ഒരു സന്ധ്യാനേരത്ത്പപ്പാ ഒരുസ്ത്രീക്കൊപ്പംവീട്ടിൽവന്നു. ആരാത്രിയിൽ പപ്പായും മമ്മിയും വളരെനേരംവഴക്കിട്ടു. പിന്നീടുള്ളരാത്രിയിൽപലതവണഇത്തരംഅനുഭവങ്ങളുണ്ടായി. സ്വന്തംവീട്ടിൽ പോലും അന്യരായിമാറിയതുപോലെ. ഒരുരാത്രിയിൽ പതിവുപോലെപപ്പായുമായുള്ള വഴക്കിന്ശേഷം ഉറങ്ങിയ മമ്മിപിന്നീടൊരിക്കലുംഉണർന്നില്ല. അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ച്മമ്മി എന്നന്നേക്കുമായി ഈജീവിതംഅവസാനിപ്പിച്ചു. ആദൃശ്യങ്ങൾഎന്റെമനസ്സിൽഒരിക്കലുംമായാത്തമുറിവേൽപ്പിച്ചായിരുന്നുകടന്നുപോയത്. ഇരുട്ട്വ്യാപിച്ച ആകാഴ്ചയിൽനിന്ന്മുക്തിനേടാൻഷാർലറ്റിനുകഴിഞ്ഞില്ല.മഞ്ഞുമൂടിയഅവ്യക്തമായകാഴ്ചകളായിരിന്നുപലപ്പോഴും.ആകാഴ്ചപോലെയായിരുന്നുഷാർലറ്റിന്റെഓർമ്മകൾ.ഷാർലറ്റ്കൂടുതൽനേരവുംമൗനത്തിലായിരിക്കും.ആമൗനംമനസ്സിന്റെനിയന്ത്രണങ്ങളെല്ലാംനഷ്ടപ്പെട്ട്ഇരുട്ടിന്റെഅടിത്തട്ടിലേക്ക്വീണുപോകുന്നതായിരുന്നു. ഒഴുക്കിൽപ്പെട്ടആറ്റുവഞ്ചിയെപോലെചിതറിപ്പോയമനസ്സ്ദിശാബോധമില്ലാതെഎങ്ങോട്ടോഅലയുകയായിരുന്നു,ദിക്കറിയാതെ…

പിന്നെശൂന്യമായഒറ്റപ്പെട്ടദിനങ്ങൾ, മനോനിലതെറ്റിയകുറെആളുകളുടെകൂടെഷാർലറ്റും. ചിതറികിടന്ന മനസ്സിനെഏകമായൊരുബിന്ദുവിൽകേന്ദ്രീകരിക്കാനുള്ളശ്രമം. ആശ്രമംവിജയംകണ്ടെത്തുമോഎന്നുപറയാനാവില്ല. ഷാർലറ്റിനെഡോക്ടർക്ക്എന്തെന്നില്ലാതെഇഷ്ടമായിരുന്നു.താരുണ്യംതുളുമ്പിയശരീരം.ഏതൊരാളെയുംമോഹിപ്പിക്കുന്നസൗന്ദര്യം. നിറങ്ങളിൽനീരാടുന്നപ്രായത്തിൽഈകുട്ടിക്ക്ഇങ്ങനൊരുഅവസ്ഥവരാൻകാരണം…? ഷാർലറ്റിന്റെകാര്യത്തിൽഡോ. മേഴ്സിക്ക്മറ്റുരോഗികളോടൊന്നുംതോന്നാത്തപ്രത്യേകതാല്പര്യമായിരുന്നു. ഏറെനാളുകളിലെട്രീറ്റ്മെന്റിന്ശേഷംഷാർലറ്റിന്റെജീവിതത്തിൽമാറ്റങ്ങളുണ്ടായി.പിന്നീടൊരിക്കലുംആവീട്ടിലേക്ക്തിരികെപോകാൻതോന്നിയില്ല. മമ്മിയില്ലാത്തവീട്ടിൽഎന്തിനുപോകണം…? ആഇരുണ്ട അകത്തളങ്ങളിൽ ഏകയായി….ഇനിഒരിക്കൽക്കൂടിഎന്റെമനസ്സിനെ…ആലോചിക്കുമ്പോൾ പേടിയാകുന്നു. ആരോരുമില്ലാത്ത ഡോക്ടർക്ക്ഷാർലറ്റ്ഒരുകൂട്ടായിരുന്നു.

ജീവിതത്തിൽമുമ്പുണ്ടായസംഭവങ്ങൾസജിത്തുമായിഷെയറുചെയ്യുമ്പോൾപലപ്പോഴുംഷാർലറ്റിന്റെമിഴികളിൽഈറനണിയും. സജിത്ത്കാണുന്നതിന്മുമ്പ്ഷാളുകൊണ്ട്മിഴികൾതുടയ്ക്കുമായിരുന്നു. എങ്കിലുംആരോടെങ്കിലുംഒന്നുതുറന്നുപറയുന്നത്മനസ്സിനൊരാശ്വാസമായിരിക്കും,അതുംഹൃദയത്തിൽഇഷ്ടംതോന്നിയഒരാളോട്പറയുമ്പോൾ… കൂടുതൽ…ആദ്യമായാണ്ഷാർലറ്റ്ഒരുപ്രണയബന്ധത്തിലൂടെകടന്നുപോകുന്നത്. പ്രണയാർദ്രമായഒരോനിമിഷങ്ങളുംഅവളാസ്വദിക്കുകയായിരുന്നു. പ്രഭാതത്തിലുള്ളഅവരുടെഒത്തുചേരലുകൾപലപ്പോഴുംതടാകക്കരയിലുംവഴിയരികിലെമരച്ചുവട്ടിലുമായിനീണ്ടുപോകും.ഒരോപ്രഭാതത്തിലുംമൈതാനത്ത്കളിക്കുന്നവരുടെകൂട്ടത്തിൽസജിത്തിനായിഅകലങ്ങളിലേക്ക്മിഴികൾഅയക്കും. ഒരോനിമിഷവുംപ്രണയത്തിന്റെആഴങ്ങളിലേക്ക്ഇരുവരുംവീണുപോയിരുന്നു. നീലഗിരിയുടെതണുത്തപ്രഭാതങ്ങൾഅവർക്കുവേണ്ടിയുള്ളതായിതോന്നിപോകും.ഉദിച്ചസൂര്യനുംവിടർന്നപുഷ്പങ്ങളുംകലപിലചിലയ്ക്കുന്നകിളികളുമൊക്കെഅവരുടെഅഗാതപ്രണയത്തിൽപലപ്പോഴുംലജ്ജിച്ചുപോകുമായിരുന്നു. ഒരുകൗമാരക്കാരുടെപ്രണയസ്വപ്നങ്ങളെല്ലാംസാക്ഷാത്കരിക്കുന്നതായിരുന്നുഅവരുടെപ്രണയം.

ഇരുവരുടെയുംപ്രണയത്തെഅത്യന്തംആശങ്കകളോടെയാണ്ഡോക്ടർമേഴ്സികണ്ടത്.  പലപ്പോഴുംചിന്തിക്കും. ഇവരുടെബന്ധത്തിന്ഒരുവിള്ളൽവീണാൽഷാർലറ്റ്വീണ്ടുംപഴയജീവിതത്തിലേക്ക്തള്ളപ്പെട്ടുപോകും,അതൊരിക്കലുംഓർക്കാൻകൂടിവയ്യ. ഭൂതകാലജീവിതത്തിൽകയ്പ്പേറിയഅനുഭവത്തിലൂടെയാണ്ഷാർലറ്റ്സഞ്ചരിച്ചിട്ടുള്ളത്. ഒരുപാട്അനുഭവിച്ചു. കൗമാരത്തിലെനനുത്തസ്വപ്നങ്ങളെല്ലാംആഡംബരംനിറഞ്ഞവീടിന്റെഅറകളിൽഅടക്കംചെയ്തിരുന്നു.ഒരിക്കലുംഉണരാത്തമോഹങ്ങളായി.ആമോഹങ്ങളെയാണ്വീണ്ടുംഉണർത്തിയിരിക്കുന്നത്.

കടുത്തവേനലിൽഉണങ്ങിവാടിനിൽക്കുന്നപൂച്ചെടി. പുതുമഴയിൽ മതിവരുവോളം നനഞ്ഞാസ്വദിച്ച്പുതിയ ലോകത്തിലേക്കുള്ള ഉയർത്തെഴുന്നേൽപ്പ്. പിന്നെതുടരെത്തുടരെപെരുമഴക്കാലം. വീണ്ടുമൊരു പൂക്കാലത്തിനായി കൊതിക്കുന്നപൂച്ചെടി, മഴക്കാലംഅവസാനിക്കുന്നത്ഒരുവസന്തകാലത്തെവരവേറ്റുകൊണ്ടായിരിക്കും. ചിത്രശലഭങ്ങളുടെയുംകരിവണ്ടുകളുടെയുംസ്പർശനംആവോളംആസ്വദിച്ചു. പ്രകൃതിയിലെസൗന്ദര്യവുംസുഗന്ധവാഹിയായഇളംതെന്നലുംവശ്യഗന്ധവുമെല്ലാംഅനുഭവിച്ചുതീരുന്നതിന്മുമ്പ്ആചെടിവെട്ടിമാറ്റപ്പെട്ടഅവസ്ഥവന്നാൽ… പിന്നെദുഃഖത്തിന്റെകാണാതീരങ്ങളിലേക്ക്ഒഴുക്കായിരിക്കും. ഒരിക്കൽപോലുംതീരത്തണയാതെ… എങ്ങോപോയിമറയും. ഭാരമില്ലാതെ പ്രപഞ്ചത്തിലെ ജീവവായുവിൽ അലിഞ്ഞുചേരും… പിന്നീട്അനന്തതയിലേക്ക്… മരണമില്ലാതെ… യുഗങ്ങളോളം…അനിർവചനീയമായ ആനന്ദംതന്നെയായിരിക്കും. ഷാർലറ്റിന്റെ ജീവതത്തിലെ വസന്തകാലം വിരിഞ്ഞിരിക്കുകയാണ്. പുലർക്കാലങ്ങളിൽകൂടുതൽആവേശത്തോടെ ഉണരും. സജിത്തിനോടൊപ്പം നടന്ന്ഉണരുന്നപ്രഭാതങ്ങളെ നോക്കികാണും.

“ഇവിടെത്ത്തണുത്തസായാഹ്നങ്ങൾപോലെശാന്തമായിരിക്കുന്നുഇപ്പോഴെന്റെമനസ്സ്.സജിത്ത്എന്നോടൊപ്പം ആയിരിക്കുമ്പോൾകൂടുതൽസുരക്ഷിതമായതുപോലെ… ഭൂതകാലത്തിന്റെ ഓർമ്മകളെല്ലാം ഈപ്രകൃതിയിൽ അലിഞ്ഞില്ലാതാകുന്നു. ഈയൊരവസ്ഥ ഏതൊരാളിലൂടെയുംകടന്നുപോകുമ്പോൾഎന്തെന്നില്ലാത്തഒരനുഭൂതി ആയിരിക്കും.അവാച്യമായഅനുഭൂതി…”തണുത്തസായാഹ്നങ്ങളിൽ, നീലഗിരിയിലെ പച്ചപ്പട്ടുവിരിച്ച മൊട്ടക്കുന്നിൽ സജിത്തിന്റെ തോളത്തുചാരിയിരുന്ന്കൊഴിഞ്ഞുവീഴുന്ന പൂക്കളെനോക്കികൊണ്ട്ഷാർലറ്റ്പറയും.

നിശ്ശബ്ദമായി, നിശ്ചലമായി ഉറങ്ങുന്നതടാകത്തിലേക്ക്ചെറിയകല്ലുകൾ വീഴുമ്പോഴുണ്ടാകുന്ന നിഷ്കളങ്കസ്വരം പോലെസജിത്ത്എന്നിൽപടർന്നിരുന്നു. എന്നിലെആഴങ്ങളിലേക്ക്… ആനിമിഷങ്ങൾ ഒരിക്കലുംമായാത്ത അനുഭൂതിയായി മാറും. ആഅനുഭൂതിയിൽഞാൻലയിച്ചുചേരും. നീലഗിരിയുടെ ഹരിതഭംഗിയിൽ ഇരുവരും യുവത്വത്തിന്റെ പ്രസരിപ്പിൽ ഇണപിരിയാത്ത കുരുവികളെ പോലെ പറന്നുനടന്നു. സുഹൃത്തുക്കൾ ഏറെയുള്ള സജിത്ത്പലപ്പോഴും അവരുമായി യാത്രയിലായിരിക്കും. മിക്കപ്പോഴും ലോങ്ങ്റൈഡിനും പോകുമായിരുന്നു. അതൊരു ഹരമായിരുന്നു സജിത്തിന്. അഞ്ചുംആറുംദിവസംകഴിഞ്ഞായിരിക്കുംമിക്കവാറുംവീട്ടിൽവരുന്നത്. അത്രയുംദിവസങ്ങൾവലിയൊരുകാലയളവായിഷാർലറ്റിന്തോന്നും.

ഒരിക്കൽസജിത്ത്പറഞ്ഞു.“ഇന്നുഞാനൊരുനീണ്ടറൈഡിനുപോകുകയാണ്…ഒന്നുരണ്ടുസ്റ്റേറ്റുകൾകടന്നുള്ളയാത്ര. ഒരാഴ്ചകഴിഞ്ഞേഇനിഇവിടെവരികയുള്ളു.”

“ഒന്നുകാണണമെങ്കിൽഎത്രനാൾകാത്തിരിക്കണം.”നിറമിഴികളോടെഷാർലറ്റ്ചോദിക്കും. എങ്കിലും സജിത്തിന്റെ മുഖത്ത്ഒരുചെറുചിരി മായാതെനിൽക്കും. സജിത്തിന്റെ മാറോടുചേർത്തുനിർത്തുമ്പോൾ, ഷാർലറ്റിന്അല്പംആശ്വാസമാകും. സജിത്തിൽനിന്നുള്ളസ്നേഹചുംബനങ്ങൾഅവളിൽകൂടുതൽകരുത്തേകും.

ഒരുസായാഹ്നനത്തിൽമുറ്റത്തൊരുകാർവന്നുനിന്നശബ്ദംകേട്ടാണ്അല്പംമയങ്ങിപ്പോയഷാർലറ്റ്ഉണർന്നത്. നടന്ന്മുന്നിലെഹാളിലേക്ക്വന്നപ്പോൾമേഴ്സിയാന്റിയുമായിസംസാരിച്ചിരിക്കുന്നപപ്പായെയാണ്കണ്ടത്…!വർഷങ്ങൾക്കുശേഷമുള്ളകാഴ്ച. നിർവികാരഭാവമായിരുന്നുഷാർലറ്റിന്റെമുഖത്ത്.പപ്പഒരുപാട്മാറിയിരിക്കുന്നു. രൂപത്തിലുംഭാവത്തിലുമെല്ലാം…. അന്നത്തെ ആസംഭവത്തിന്ശേഷം മദ്യാപാനമെല്ലാം പൂർണ്ണമായും ഉപേക്ഷിച്ചിരുന്നു. ഷാർലറ്റിനെ കണ്ടമാത്രയിൽ കുറ്റബോധം ആമുഖത്ത്നിഴലിച്ചു കാണാമായിരുന്നു. കുത്തഴിഞ്ഞ ആ ജീവിതത്തിൽ നഷ്ടങ്ങൾമാത്രമായിരുന്നു എനിക്കു സമ്മാനിച്ചത്. ജീവിതത്തിന്റെ വിലപ്പെട്ടസമയങ്ങൾ മൗനത്തിന്റെതടവറയിലായിരുന്നു. നഷ്ടപ്പെട്ടആനിമിഷങ്ങൾ… ഒരിക്കലും തിരികെവരാത്ത ആനിമിഷങ്ങൾ… ഓർക്കുമ്പോൾ…ഹൊ.അന്നൊരുപാടുനേരം പപ്പഎന്നോട്സംസാരിച്ചു. ആദ്യമായാണ്പപ്പ എന്നോട്ഇത്രയുംനേരം സംസാരിക്കുന്നത്.  സംസാരിക്കുന്നതിനിടയിൽ കണ്ണുകളിൽ കുറ്റബോധം കൊണ്ട് നീർത്തുള്ളികൾ നിറഞ്ഞു നിന്നു. മാനസാന്തരം വന്നൊരുപുതുമനുഷ്യനായ് മാറിയ പോലെ ഷാർലറ്റിന് തോന്നി. ഇനിയുള്ള കാലം മകളുടെകൂടെ ജീവിക്കണമെന്നാണ് ആഗ്രഹം. എന്നെ കൂട്ടിക്കൊണ്ടു പോകുകയാണ് പപ്പയുടെ വരവിന്റെ ലക്ഷ്യം.

ഷാർലറ്റ്ശരിക്കുംധർമ്മസങ്കടത്തിലായി. ഒരുഭാഗത്ത്അത്രമേൽ ഇഷ്ടപ്പെടുന്ന സജിത്തും മേഴ്സിയാന്റിയും മറുഭാഗത്ത്മകളുടെ സ്നേഹത്തിനായി കൊതിക്കുന്ന പിതാവ്. ഏതൊരുപെൺകുട്ടിയും പിതാവിന്റെ വാത്സല്യത്തിനായ്ഒരുപാട്കൊതിക്കും. എന്റെ ഭൂതകാലത്ത്അങ്ങനൊരു സ്നേഹം ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അതൊരിക്കലും നടക്കാത്തസ്വപ്നമായി മാറുകയായിരുന്നു. അടുത്താഴ്ച വന്നുകൊണ്ടുപോകുമെന്ന്പറഞ്ഞാണ്പപ്പാ അവിടെനിന്ന് പോയത്.ആ രാത്രിയിൽ ഷാർലറ്റിന്ഉറങ്ങാൻ കഴിഞ്ഞില്ല. സജിത്തിനോട്ഒരുവാക്കുപോലും പറയാതെപോകണം എന്നറിഞ്ഞപ്പോൾ സങ്കടത്തിലായി. സജിത്തിനോടൊപ്പമുള്ള ഒരോസുവർണ്ണനിമിഷങ്ങളും ഓർമ്മയിൽനിറഞ്ഞുനിന്നു. സജിത്തിനെആദ്യമായികണ്ടനാളുകൾ… പ്രണയത്തിന്റെ ചുഴിയിൽപ്പെട്ട നിമിഷങ്ങൾ…

പുലർകാലങ്ങളിൽ ഉണർന്ന്, ഏറെനേരം നടന്ന ശേഷം വിശ്രമിക്കാൻ വേണ്ടി ഞങ്ങൾ തടാകക്കരയിലേക്ക് പോകും. ബൊഗൈൻ വില്ലകളുടെ പൂക്കൾ വീണു നിറഞ്ഞ തടാകത്തിനരികിലെ നെല്ലിമരച്ചുവട്ടിൽ ഇരിക്കും.നീലിഗിരിയിലെ മഞ്ഞുമൂടിയ താഴ്വരയിലെ മനോഹരമായ തടാകം. ഞങ്ങളുടെ പ്രതിബിംബം തടാകത്തിലെ വെള്ളത്തിൽ തെളിഞ്ഞു കാണാം. ഇവിടെ വല്ലാത്തൊരു നിശ്ശബ്ദതയാണ്…! ഉണരാത്ത നിശ്ശബ്ദത.തടാകത്തിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരക്കൊമ്പിൽ നിന്നും പഴുത്ത നെല്ലിയ്ക്കകൾ വെള്ളത്തിലേക്ക് വീണ് ഇടയ്ക്കൊക്കെ നിശ്ശബ്ദതയെ ഉണർത്തികൊണ്ടിരുന്നു. ഒരിക്കൽമൾബറിച്ചെടിയുടെ അരികിൽ, നിറഞ്ഞു നിൽക്കുന്ന മൾബറിപ്പഴങ്ങളെ സാക്ഷി നിർത്തി, മഞ്ഞുമേഘങ്ങൾ ഒഴുകിനടക്കുന്ന പ്രഭാതത്തിലായിരുന്നു സജിത്ത് എന്നെ ആദ്യമായി ചുംബിച്ചത്. മൾബറിപ്പഴങ്ങൾ, ചൊടികളിൽ ചായം പുരട്ടിയതുപോലെ ആ ചുംബനങ്ങൾ എന്റെ അധരങ്ങളെ ചുവപ്പാക്കി മാറ്റി. അല്പം പരിഭ്രമിച്ചെങ്കിലും സജിത്തിലേക്ക് കൂടുതൽ ചേർത്ത് നിർത്തി എനിക്ക് ധൈര്യം പകർന്നു. പലപ്പോഴും സജിത്തിന്റെ പ്രണയചുംബനങ്ങൾ സിന്ദൂര കിരണങ്ങളായി എന്നെ തഴുകിയിരുന്നു. ആ ചുംബനങ്ങൾ സജിത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. അങ്ങനെ എത്രയോ ദിനങ്ങൾ കടന്നുപോയി. അങ്ങനെ ഉറങ്ങാതെ ഒരോന്നും ഓർത്ത് പുലരാറായപ്പോൾ എപ്പഴോഉറങ്ങിപ്പോയി.

ദിവസങ്ങൾ പലത്കടന്നു പോയി. അന്നൊരു ശനിയാഴ്ചയായിരുന്നു. വീട്ടിലേക്ക് പോകാനായി തയാറെടുപ്പുകൾ നടത്തുകയായിരുന്നു ഷാർലറ്റ്. മേഴ്സിയാന്റിയെയും സജിത്തിനെയും വിട്ട് പോകുന്നതിൽ തെല്ലു സങ്കടം മുഖത്തു കാണാമായിരുന്നെങ്കിലും പിതാവിന്റെ സ്നേഹവാത്സല്യത്തിനു മുമ്പിൽ തോറ്റു പോകുന്ന മകളായി സ്വയം മാറിയിരുന്നു.ബ്രേക്ക്ഫാസ്റ്റിനായി ഭക്ഷണം കിച്ചണിൽ തയ്യാറാക്കുമ്പോഴായിരുന്നു ഒരു ഫോൺ കാൾ വന്നത്. മേഴ്സിയാന്റിയായിരുന്നു ഫോൺ എടുത്തത്.കൂട്ടക്കരച്ചിലായിരുന്നു അങ്ങേത്തലയ്ക്കൽ. റൈഡിനു പോയ അഞ്ചു സുഹൃത്തുകളിൽ രണ്ടു പേർ തടാകത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ചു എന്ന വാർത്ത, ആ രണ്ടു പേരിൽ സജിത്തുമുണ്ടായിരുന്നെന്ന്വളരെദു:ഖത്തോടെയാണ് അറിയാൻ കഴിഞ്ഞത്.ഡോക്ടർ മേഴ്സി ആ വാർത്തയിൽ സ്തബ്ദമായി നിന്നു. അപ്രതീക്ഷമായി കേട്ട വാർത്തയിൽ നിമിഷങ്ങളോളം ഷാർലറ്റ് തരിച്ചു പോയി.ആയിരം തീവണ്ടികളുടെ ഇരമ്പൽ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു. കാതടപ്പിക്കുന്ന ആ ഇരമ്പലിൽ ചുറ്റിനുമുള്ള കാഴ്ചകൾ മങ്ങി വരുന്നതായി തോന്നി. ശരീരത്തിനു ഭാരമില്ലാത്ത അവസ്ഥ.ജനലഴികളിൽ പിടിച്ചിട്ടും കണ്ണിൽ ഇരുട്ട് വ്യാപിച്ച് ബോധം മറഞ്ഞു. ഡോക്ടർ മേഴ്സി താങ്ങി പിടിച്ച് ഷാർലറ്റിനെബെഡിലേക്ക് കിടത്തി.

ആർക്കുംഉൾക്കൊൾള്ളാൻകഴിയാത്തതായിരുന്നുആദു:ഖവാർത്ത. മകളെ ക്കൂട്ടികൊണ്ടുപോകാൻ വന്ന പിതാവ്കണ്ടത്, മെന്റൽഹോസ്പ്പിറ്റലിന്റെ സെല്ലിൽ ആരോടും ഒന്നുംമിണ്ടാതെ അലസമായി കിടക്കുന്ന മുടിച്ചുരുളുമായി ശൂന്യതയിലേക്ക്നോക്കി എന്തൊക്കെയോ പറയുന്ന മറ്റൊരു ഷാർലറ്റിനെ ആയിരുന്നു. ആരെയും കണ്ടാൽ മനസ്സിലാക്കാൻ സാധിക്കാത്തവിധമായിത്തീർന്നിരുന്നു. നിശ്ശബ്ദമായുള്ള ഷാർലറ്റിന്റെ ജീവിതത്തിൽ സജിത്തിന്റെ സാമിപ്യം സപ്തസ്വരങ്ങളായി തഴുകിയിരുന്നു. ഉണരുന്ന പ്രഭാതങ്ങളെ അവളേറെ സ്നേഹിച്ചിരുന്നു. ആസ്വരങ്ങളെയും പ്രഭാതങ്ങളെയുമാണ്കാലം അവളിൽനിന്നും അടർത്തിയെടുത്തിരിക്കുന്നത്. ഓർമ്മകളിൽ ഇരുട്ടു വീണ കുറെ മനുഷ്യരുടെ ഇടയിൽ ഏകയായി. മൂകമായി ഉറങ്ങുന്ന മനസ്സിൽ വർണ്ണങ്ങളില്ല, ഉണരുന്ന പ്രഭാതങ്ങളില്ല, നിലാവുള്ള സന്ധ്യകളില്ല… കനം പിടിച്ച അന്ധകാരംമനസ്സിന്റെ ആഴങ്ങളിലേക്ക് വീണു പോയിരുന്നു. ആ മനസ്സിലേക്ക് പ്രകാശകണങ്ങൾ വീഴാൻ എത്ര നാൾ വേണം. ഇരുവരും കാത്തിരുന്നു. ഷാർലറ്റിന്റെ മനസ്സിൽ വീണ്ടും പ്രഭാതങ്ങൾ വിടരാൻ, ഉണരുന്ന പ്രഭാതങ്ങളായി.