2021 ഓഗസ്റ്റിലെ ചരക്ക് സേവന നികുതി (GST) വരുമാനത്തിൽ വർദ്ധന; GST വരുമാനത്തിൽ കേരളം 31 ശതമാനം വളർച്ച രേഖപ്പെടുത്തി

8
0

2021 ആഗസ്റ്റ് മാസത്തിൽ അകെ GST വരുമാനം 1,12,020 കോടി രൂപയാണ്. ഇതിൽ CGST വരുമാനം 20,522 കോടി രൂപയും, SGST വരുമാനം 26,605 കോടി രൂപയും, IGST വരുമാനം 56,247 കോടി രൂപയും (ചരക്ക് ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച ₹ 26,884 കോടി ഉൾപ്പെടെ), സെസ് വഴിയുള്ള വരുമാനം 8,646 കോടി രൂപയും (ചരക്ക് ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച 646 കോടി രൂപ ഉൾപ്പെടെ) ആണ്.

2021 ആഗസ്റ്റ് മാസത്തിലെ GST വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെക്കാൾ 30% കൂടുതലാണ്. GST വരുമാനത്തിൽ കേരളം 31 ശതമാനം വളർച്ച രേഖപ്പെടുത്തി.

പ്രതിമാസ GST വരുമാനം തുടർച്ചയായി ഒൻപത് മാസം 1 ലക്ഷം കോടി രൂപയ്ക്ക് മുകളിലായിരുന്നു. എന്നാൽ കോവിഡ് രണ്ടാം തരംഗം കാരണം 2021 ജൂണിൽ, 1 ലക്ഷം കോടിയിൽ താഴെയായി. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ, 2021 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ GST വരുമാനം വീണ്ടും ഒരു ലക്ഷം കോടി കവിഞ്ഞു. ഇത് സമ്പദ്‌വ്യവസ്ഥ അതിവേഗം തിരിച്ചു വരുന്നതിന്റെ വ്യക്തമായ സൂചനയാണ്.

2020 ആഗസ്‌റ്റുമായി താരതമ്യം ചെയ്യുമ്പോൾ 2021 ആഗസ്റ്റ് മാസത്തിലുണ്ടായ GST വരുമാനത്തിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകൾ പട്ടികയിൽ ചേർത്തിരിക്കുന്നു.

2021 ആഗസ്റ്റിൽ സംസ്ഥാനാടിസ്ഥാനത്തിലുള്ള GST വരുമാനത്തിലെ വളർച്ച: