സർക്കാർ പദവികൾ ലേലത്തിനോ മുഖ്യമന്ത്രി മറുപടി പറയണം. കുരുവിള മാത്യൂസ്

74
0

തിരുവനന്തപുരം: സംസ്ഥാനത്ത് പി എസ് സി മെമ്പർ സ്ഥാനം ലഭിക്കാൻ 40 ലക്ഷം രൂപ കോഴ വാങ്ങി എന്ന ആരോപണത്തിൻ്റെ യഥാർത്ഥ വസ്തുത പുറത്ത് കൊണ്ട് വരുന്നതിന് ഇതെപ്പറ്റി വിജിലൻസ് അന്വേഷണം mടത്തണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ ഡി ഏ സംസ്ഥാന നിർവാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു

എൽ ഡി എഫിലെ ഒരു ഘടകകക്ഷിയുടെ ഉത്തരവാദിത്വപ്പെട്ട നേതാവാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നത് വളരെ ഗൗരവത്തേടുകൂടി കാണണം അദ്ദേഹം തുടർന്നു

സർക്കാർ പദവികൾ പരസ്യമായി ലേലത്തിന് വച്ചിരിക്കുകയാണോ എന്നതിനെപ്പറ്റി മുഖ്യമന്ത്രി മറുപടി പറയണമെന്നും കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു

പി എസ് സി മെമ്പർ സ്ഥാനത്തിന്  40 ലക്ഷം രൂപ കോഴ കൊടുക്കുമ്പോൾ അത് മുതലാക്കാൻ ഉദ്യോഗാർത്ഥികളിൽ നിന്നും പണം ഈടാക്കാൻ ഇവർ ശ്രമിക്കുമെന്നതിൽ യാതൊരു സംശയവുമില്ല അദ്ദേഹം ചൂണ്ടിക്കാട്ടി

അഴിമതി രഹിത സൽഭരണം എന്ന എൽ ഡി എഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം ഏതാനും ദിവസത്തെ ഭരണം കൊണ്ട് അവർ തന്നെ ലംഘിച്ചിരിക്കയാണന്നും ഇത് ജനങ്ങളോടുള്ള കൊടിയ വഞ്ചനയാണന്നും കുരുവിള മാത്യൂസ് തുടർന്ന് കുറ്റപ്പെടുത്തി