ഷീ പാഡ്’ പദ്ധതി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

8
0


വനിതാ വികസന കോർപ്പറേഷൻ 2021-22 അദ്ധ്യയന വർഷത്തെ ഷീ പാഡ് പദ്ധതി നടത്തിപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബർ 31. കൂടുതൽ വിവരങ്ങൾക്ക്: www.kswdc.org, 0471-2454585/9072890806.
പി.എൻ.എക്സ്. 3680/2021

എൻജിനിയറിങ് കോളേജ് അദ്ധ്യാപകർ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണം: ഗതാഗത മന്ത്രി
എൻജിനിയറിങ് കോളേജ് അദ്ധ്യാപകർ ഗവേഷണ രംഗത്ത് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തിക്കണമെന്നും അതിലൂടെ പൊതുസമൂഹത്തിന് പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യകൾ രൂപപ്പെടുത്തണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജ് സിൽവർ ജൂബിലി ആഘോഷത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ കെ.എസ്.ആർ.ടി.സിക്കു വേണ്ടി രണ്ട് ഡീസൽ ബസുകൾ ഇലക്ട്രിക്ക് ബസുകളായി പരിവർത്തനം ചെയ്യുന്നുണ്ട്. ഈ ഗവേഷണത്തോടൊപ്പം കൂടുതൽ സംഭാവനകൾ എൻജിനിയറിങ് കോളേജിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 25 വർഷം കൊണ്ട് സാങ്കേതികവിദ്യാഭ്യാസ രംഗത്ത് ഉന്നതിയിൽ എത്താൻ കോളേജിനെ സഹായിച്ച വിദ്യാർത്ഥികളെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.