ലോക ഭക്ഷ്യദിനാഘോഷവും മെട്രോ ഫുഡ് ബ്രാന്‍ഡ് അവാര്‍ഡ് ദാനവും നടന്നു

21
0

തിരുവനന്തപുരം: മെട്രോ മാര്‍ട്ടിന്‍റെയും തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലോക ഭക്ഷ്യദിനാഘോഷവും മെട്രോ ഫുഡ് ബ്രാന്‍ഡ് അവാര്‍ഡ് ദാനവും തിരുവനന്തപുരം എസ്.പി. ഗ്രാന്‍റ് ഹോട്ടലില്‍ നടന്നു. ലോക ഭക്ഷ്യദിനാഘോഷങ്ങളുടെ ഉദ്ഘാടനം സിവില്‍ സപ്ലൈസ് – ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ നിര്‍വ്വഹിച്ചു. മെട്രോ ഫുഡ് ബ്രാന്‍ഡ് അവാര്‍ഡ് ദാനത്തിന്‍റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ക്ഷീര വികസന – മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിച്ചു.
ഭക്ഷ്യ ധാന്യ വിതരണത്തിൽ കേരളം അഭിമാനർഹമായ നേട്ടം കൈവരിച്ചു. കർഷകർ ഉൽപാദിപ്പിച്ച നെല്ല് മുഴുവനായും സംഭരിക്കാനും അതിന്റെ പണം കർഷകർക്ക് കൈമാറ്റം ചെയ്യുവാനും കഴിഞ്ഞു. ഭക്ഷ്യോ ൽപ്പാദന രംഗത്ത് കേരളം വലിയ മുന്നേറ്റം നടത്തും. അതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണ്.
മന്ത്രി ജി ആർ അനിൽ പറഞ്ഞു.
ക്ഷീര വ്യവസായ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ക്കുമെന്ന്
ക്ഷീര വികസന – മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്‍റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു.

സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.എന്‍.ഷീല, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജി പ്രിന്‍സിപ്പല്‍ കെ.രാജശേഖര്‍, ഷെഫ് സുരേഷ് പിള്ളൈ, മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍ എന്നിവര്‍ പങ്കെടുത്തു.
മെട്രോ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഷെഫ് സുരേഷ് പിള്ളൈ മന്ത്രി ജി ആർ അനിലിൽ നിന്നും സ്വീകരിച്ചു.. ഭകക്ഷ്യോൽപ്പന്ന് രംഗത്ത് വിജയം വരിച്ച പ്രമുഖ ഫുഡ് ബ്രാന്‍ഡുകള്‍ക്ക് മെട്രോ ഫുഡ് ബ്രാന്‍ഡ് അവാര്‍ഡുകള്‍ മന്ത്രി ചിഞ്ചു റാണി വിതരണം ചെയ്തു.