മിനിമം വേതന ഉപദേശക സമിതി യോഗം ഈമാസം 22ന്

52
0

സംസ്ഥാനത്തെ ആയുർവേദം, ഹോമിയോ, ദന്തൽ, പാരമ്പര്യ ചികിത്സ, സിദ്ധ, യൂനാനി, മർമ്മ വിഭാഗങ്ങൾ, ആശുപത്രിയോടൊപ്പം അല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ലബോർട്ടറികൾ, ബ്ലഡ് ബാങ്കുകൾ, കാത്ത് ലാബുകൾ  തുടങ്ങിയ  മേഖലയിലെ  തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ ഉപസമിതി തെളിവെടുപ്പ് യോഗം ഈ മാസം 22ന് ചേരും.  രാവിലെ 11.00 മണിക്ക് കോട്ടയം പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലാണ് യോഗം നടക്കുന്നത്. കോട്ടയം, പത്തനംതിട്ട  ജില്ലകളിൽ നിന്നുള്ള ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളി /തൊഴിലുടമ പ്രതിനിധികൾ തെളിവെടുപ്പ് യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.