മന്ത്രി ടി. പി. രാമകൃഷ്ണൻ കേന്ദ്രത്തിന് കത്തയച്ചു

262
0

ഇഎസ്ഐ ഗുണഭോക്താക്കളുടെ
വാക്സിൻ ചെലവ് ഇ എസ് ഐ കോർപറേഷൻ വഹിക്കണം.

ഇഎസ് ഐ ഗുണ ഭോക്താക്കൾക്ക് കോവി ഡ് പ്രതിരോധ വാക്സിൻ . നൽകുന്നതിനാവശ്യമായ ചെലവ് ഇ എസ് ഐ കോർപറേഷൻ വഹിക്കണമെന്നാവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്വറിന് കത്തയച്ചു.
കേരളത്തിൽ എല്ലാവർക്കും സൗജന്യമായാണ് വാക്സിൻ നൽകുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഭീമമായ സാമ്പത്തിക ബാധ്യതയാണ് ഇതിനായി സം.സ്ഥാന ഗവൺമെന്റ് ഏറ്റെടുക്കുന്നത്.
ഈ സാഹചര്യത്തിൽ
എല്ലാ ഇഎസ് ഐ ഗുണഭോക്താക്കൾക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകാനുള്ള ചെലവ് ഇ എസ് ഐ കോർപറേഷൻ വഹിക്കണം.
ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം ആവശ്യമായ നടപടികൾ കൈക്കൊള്ളണം.
ഇഎസ്ഐ ഗുണ ഭോക്താക്കളുടെ വാക്സിനേഷൻ ചെലവുകൾ വഹിക്കാൻ
ഇ എസ് ഐ കോർപറേഷന് അടിയന്തര നിർദ്ദേശം നൽകണമെന്ന് കേന്ദ്ര മന്ത്രിയോട് കത്തിൽ ആവശ്യപ്പെട്ടു.