മണിമലയാറ്റിൽ ചാടിയ സ്പെഷൽ വില്ലേജ് ഓഫീസർ പ്രകാശിന്‍റെ മൃതദേഹം കണ്ടെത്തി.

98
0

കോട്ടയത്ത് മണിമലയാറ്റിൽ ചാടിയ സ്പെഷൽ വില്ലേജ് ഓഫീസർ പ്രകാശിന്‍റെ മൃതദേഹം കണ്ടെത്തി. മണിമല മൂന്നാനിയിലെ തടയണയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് മണിമല പാലത്തില്‍ നിന്നും പ്രകാശ് ആറ്റിലേക്ക് ചാടിയത്. പ്രകാശ് പാലത്തില്‍ നിന്ന് ചാടുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളി ഒപ്പം ചാടി അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ രണ്ടു ദിവസമായി തെരച്ചില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. തെരച്ചിലിനായി സ്കൂബാ സംഘമടക്കം എത്തിയിരുന്നു. പക്ഷേ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് രാവിലെ സമീപത്തെ ചെക്ക് ഡാമിന് സമീപം ഒരു മൃതദേഹം പൊങ്ങിയതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഫയര്‍ സര്‍വീസും പൊലീസും എത്തി മൃതദേഹം കരയ്ക്കെത്തിച്ചപ്പോഴാണ് അത് പ്രകാശിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. സ്പെഷ്യല്‍ വില്ലേജ് ഓഫീസറാണ് പ്രകാശ്. ചങ്ങനാശേരി തഹസില്‍ദാര്‍ക്ക് കീഴിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ആറ്റില്‍ ചാടിയ ദിവസം ബാഗില്‍ നിന്ന് ഇദ്ദേഹത്തിന്‍റെ ഐഡന്‍റി റ്റി കാര്‍ഡ് കിട്ടിയതോടെയാണ് ചാടിയത് പ്രകാശനാണ് എന്ന് മനസ്സിലാക്കാനായത്. ബാഗും ചെരിപ്പും പാലത്തിന് മുകളില്‍ വെച്ചിട്ടാണ് ഇദ്ദേഹം ആറ്റിലേക്ക് ചാടിയത്. എന്താണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.