മകളുമായി സൗഹൃദം ദലിത് യുവാക്കളുടെ തലമൊട്ടയടിച്ചു പിതാവിനും സുഹൃത്തുക്കള്‍ക്കുമെ തിരെ കേസ്

217
0

മകളുമായുള്ള സൗഹൃദത്തിന്‍റെ പേരില്‍ 20കാരനായ യുവാവിന്‍റെയും സുഹൃത്തിന്‍റെയും തലമൊട്ടയടിച്ച പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലാണ്​ സംഭവം. എസ്​.സി, എസ്​.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ്​ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ പിതാവിനും മൂന്നു​ സുഹൃത്തുക്കള്‍ക്കുമെതിരെയാണ് കേസ്. രാജ്​കുമാർ ദേഹരിയ എന്നയാളാണ്​ പൊലീസിൽ പരാതി നൽകിയത്. പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്‍റെ പേരില്‍ രാജ്കുമാറിനെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി പിതാവ് മർദിക്കുകയായിരുന്നു. പിന്നാലെ അദ്ദേഹത്തിന്‍റെയും സുഹൃത്തിന്‍റെയും തല പാതിമൊട്ടയടിച്ച്​ കഴുത്തിൽ ചെരിപ്പ്​മാലയിടുകയും ചെയ്തു. രാജ്​കുമാറിന്​ ഫോൺ ചെയ്യുന്നതിൽ നിന്ന് പെൺകുട്ടിയെ പിതാവ്​ വിലക്കിയിരുന്നു. തുടർന്ന്​​ രാജ്കുമാര്‍ പെൺകുട്ടിക്ക് മൊബൈൽ വാങ്ങി നൽകി. ഇതറിഞ്ഞതിനു പിന്നാലെയാണ് പിതാവ് രാജ്​കുമാറിനെ മര്‍ദിച്ചത്. ഇക്കാര്യം ​പൊലീസിൽ അറിയിച്ചാൽ വീണ്ടും മർദിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയതായും രാജ്​കുമാറിന്‍റെ പരാതിയിൽ പറയുന്നു.