ഭാര്യയ്ക്ക് നേരെ വധശ്രമം ഭർത്താവ് അറസ്റ്റിൽ

83
0

ചടയമം​ഗലം – ഇളമാട്, തേവന്നൂർ സനൽ ഭവനിൽ സനൽ കുമാർ (40) ആണ് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ അറസ്റ്റിലായത് . 26.06.2021 തീയതി രാത്രി 10 മണിയോടു കൂടിയാണ് കേസ്സിനാസ്പദമായ സംഭവം നടക്കുന്നത്. സനലും ഭാര്യ അനിലയും താമസിച്ചു വരുന്ന ഇളമാട്, തേവന്നൂർ സനൽ ഭവനിൽ വച്ച് തമ്മിൽ വഴക്കുണ്ടാകുന്നതിനിടയിൽ സനൽ വെട്ടു കത്തിയെടുത്ത് ഭാര്യ അനിലയെ വെട്ടുകയായിരുന്നു. വലതു കൈ കൊണ്ട് അനില വെട്ട് തടഞ്ഞതു കൊണ്ട് ജീവഹാനിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അനിലക്ക് സനലിൽ നിന്നും മർദ്ദനവും ഏൽക്കുകയുമുണ്ടായി. അനിലയുടെ പരാതിയിൽ ചടയമം​ഗലം പോലീസ് സനലിനെതിരെ നരഹത്യക്ക് കേസ്സെടുക്കുകയും തുടർന്ന് അറസ്സ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.