ഭഗത്സിംഗിനെ അപമാനിച്ച സ്പീക്കർക്കെതിരെ കേസെടുക്കണം: സി.കൃഷ്ണകുമാർ

10
0

പാലക്കാട്: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരവിപ്ലവകാരി രക്തസാക്ഷി ഭഗത്സിംഗിനെ അപമാനിച്ച നിയമസഭാ സ്പീക്കർ എം.ബി രാജേഷിനെതിരെ രാജ്യദ്രോഹത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആവശ്യപ്പെട്ടു. ഭഗത്സിംഗിനെ മലബാറിലെ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ അക്രമിയായ വാരിയംകുന്നനുമായി താരതമ്യം ചെയ്യവെ രാജേഷ് സ്വാതന്ത്ര്യസമരത്തെയാണ് അവഹേളിച്ചിരിക്കുന്നത്. മുസ്ലിം മതമൗലികവാദികളെ പ്രീതിപ്പെടുത്താൻ കലാപകാരിയെ സ്വാതന്ത്ര്യസമരനായകനാക്കാനുള്ള സ്പീക്കറുടെ പ്രസ്താവന സിപിഎം അംഗീകരിക്കുന്നുണ്ടോയെന്ന് വിജയരാഘവൻ വ്യക്തമാക്കണം. കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിതമായ ഭീകരാക്രമണമാണ് മലബാർ ലഹള. താലിബാൻ നടത്തുന്ന തരത്തിലുള്ള സമാന അതിക്രമങ്ങളാണ് വാരിയൻ കുന്നനും സംഘവും 1921ൽ നടത്തിയത്. കലാപകാരികൾ സ്ഥാപിച്ച ഇസ്ലാമിക് സ്റ്റേറ്റ് അംഗീകരിക്കാൻ സിപിഎം തയ്യാറുണ്ടോയെന്നും കൃഷ്ണകുമാർ ചോദിച്ചു. എംബി രാജേഷിൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ബിജെപിയും പോഷക സംഘടനകളും പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.