ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം

163
0

ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചു വിടുന്ന പശ്ചാത്തലത്തിൽ വീട് വിട്ട് വയലുകളിൽ അഭയം തേടി ആയിരത്തിലധികം ഹിന്ദു കുടുംബങ്ങൾ . മുൻ രാജ്യസഭാ എംപിയും താരകേശ്വറിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയുമായ സ്വപൻ ദാസ് ഗുപ്തയാണ് ബിർഭൂമിലെ നിസഹായ അവസ്ഥയെക്കുറിച്ച് ട്വീറ്റ് ചെയ്തത് .

സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങളെ ഭയന്നാണ് ആയിരത്തോളം കുടുംബങ്ങളിൽ നിന്നുള്ള ഹിന്ദു വിശ്വാസികൾ ബിർഭൂം ജില്ലയിലെ വയലുകളിൽ അഭയം തേടിയത്. ഈ പ്രദേശം നാനൂർ വിധൻ സഭ മണ്ഡലത്തിന്റെ പരിധിയിലാണ് ഉൾപ്പെടുന്നത്. ബിജെപി അനുഭാവികൾക്കെതിരെ തൃണമൂൽ പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾ സംസ്ഥാനത്തുട നീളമുള്ള ഹിന്ദുക്കളെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ് . പലയിടങ്ങളിലും സ്ത്രീകളെ അടക്കമാണ് ഉപദ്രവിച്ചത് .

നാനൂർ നിയമസഭാ മണ്ഡലത്തിലെ രണ്ട് വനിതാ പോളിംഗ് ഏജന്റുമാരെ തൃണമൂൽ ഗുണ്ടകൾ കൂട്ടബലാത്സംഗത്തിനിരയാക്കിയിരുന്നു. നാനൂരിലെ ബിജെപി സ്ഥാനാർത്ഥി താരകേശ്വർ സാഹയ്ക്ക് വേണ്ടി പ്രവർത്തിച്ച ഏജന്റുമാരെയാണ് പീഡനത്തിനിരയാക്കിയത്

മാത്രമല്ല പീഡനത്തിനിരയായവരിൽ ഒരു യുവതിയെ കാണാതാകുകയും ചെയ്തു. നാനൂർ വിധാൻ സഭ മണ്ഡലത്തിൽ വരുന്ന 12 ഗ്രാമങ്ങളിലായി നിരവധി വനിതാ ബിജെപി പ്രവർത്തകരാണ് പീഡനത്തിനിരയായത് . ഗണേഷ് ഘോഷ് എന്ന ബിജെപി പ്രവർത്തകന്റെ റിസോർട്ട് തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ തല്ലി തകർത്തതിനെ തുടർന്ന് അദ്ദേഹവും കുടുംബത്തിനൊപ്പം ബംഗാൾ വിട്ടിരുന്നു .

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന വ്യാപക ആക്രമണങ്ങളില്‍ 11 പേരാണ് കാല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് സംസ്ഥാന പോലീസിനോട് ഗവര്‍ണര്‍ അടിയന്തിരമായി വിശദീകരണം തേടിയെങ്കിലും നല്‍കിയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തിൽ ആശങ്ക അറിയിച്ചു . ഗവർണർ ജഗദീപ് ധൻഖറുമായി ഫോണിൽ സംസാരിച്ച അദ്ദേഹം സംസ്ഥാനത്തെ ക്രമസമാധാന നില പുന:സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.